Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ മകൻ ഇയാന്റെ വിദ്യാഭ്യാസ ചെലവുകൾ കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമ്മിറ്റി ഏറ്റെടുക്കും

ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഇയാനെ കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.തുടർന്ന് പ്രവാസി സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് ഇയാന്റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ നിശ്ചയിച്ചത്.ഞായറാഴ്ച്ച ഉച്ചതിരിഞ് 5 മണിക്ക് സിപിഐഎം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ബാങ്കിൽ 3 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകൾ കുടുംബത്തിന് കൈമാറും

കടൽക്ഷോഭം:ജില്ലാ കലക്ടറുമായി അടിയന്തിര ചർച്ച നടത്തി കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി

കടപ്പുറത്തെ കടൽ ക്ഷോഭത്തിൻ്റെ ദുരവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കലക്ടർ സമിതി നേതാക്കളോട് പറഞ്ഞു.കടൽക്ഷോഭം തടയുന്നതിന്ന് അടിയന്തിരമായി താൽക്കാലിക കരിങ്കൽ ഭിത്തി നിർമ്മിക്കുന്നന്നതിനായി നാല് ലക്ഷം രൂപ കടപ്പുറം ഗ്രാമ പഞ്ചായത്തിന് കൈമാറിയതായി ജില്ലാ കലക്ടർ ചർച്ചയിൽ പറഞ്ഞു.കനത്ത മഴകാരണം കരിങ്കൽ ക്വാറികളിൽ വെള്ളം കെട്ടി നിൽക്കുന്നത് കരിങ്കൽ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.എങ്കിലും കരിക്കൽ ലഭിക്കുന്നതിന് വിവിധ ജില്ലാകലക്ടമാരുമായും,കോൺട്രാക്ടർമാരുമായും ബന്ധപ്പെട്ട് വരുന്നുണ്ട്.കൂടാതെ സർക്കാർ നിർദ്ദേശപ്രകാരം അറുപത് ലക്ഷം രൂപയുടെ മറ്റൊരു പ്രൊപ്പോസൽ കൂടെ തയ്യാറാക്കുന്നുണ്ട്.ഇതോടെ കടപ്പുറത്തെ കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ താൽക്കാലിക ആശ്വാസമാകുമെന്നും ചർച്ചയിൽ ജില്ലാ കലക്ടർ ഉറപ്പുനൽകി

റൂബിൻ ലാലിന് അതിരപ്പിള്ളിയിൽ നാട്ടുകാരുടെ സ്വീകരണം

പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ച വിശദീകരണ യോഗം കെ.വേണു ഉദ്ഘാടനം ചെയ്തു. സി.ആർ.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.കിട്ടൻ, അടിച്ചിൽ തൊട്ടി ഊരുമൂപ്പൻ പെരുമാൾ, വിത്സൻ മേച്ചേരി (ചാലക്കുടി പ്രസ്സ് ഫോറം), കെ.വി.ഷാജിലാൽ (സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ), ജോസ് വർക്കി (കിഫ ജില്ല പ്രസിഡണ്ട്), എം.മോഹൻദാസ് (ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം), പ്രശാന്ത്(വ്യാപാരി വ്യവസായി ഏകോപന സമിതി ,അതിരപ്പിള്ളി), പവിത്രൻ (അതിരപ്പിള്ളി വഴിയോര കച്ചവട സംഘം), ജോജോ ജോഷി(എ.ഐ.വൈ.എഫ്.), സിസ്റ്റർ റോസ് ആൻ്റോ, ഷാജു വാവക്കാട് (എച്ച്.പി.ആർ.എ.സംസ്ഥാന പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു.

സംഭരിച്ച നെല്ലിന്റെ പണം കിട്ടിയില്ല:പുന്നയുർക്കുളം കൃഷി ഭവൻ ഓഫിസിന് മുന്നിൽ കർഷകർ സത്യാഗ്രഹം തുടങ്ങി

പ്രതികൂല സാഹചര്യത്തിലും നിരവധി യാതനകൾ സഹിച്ചും തുച്ഛമായ വരുമാനം കിട്ടുന്നത് പ്രതീക്ഷിച്ചാണ് കഴിഞ്ഞ വർഷം കർഷകർ കൃഷി ഇറക്കിയത്.വിളവെടുപ്പ് കഴിഞ്ഞ് വിളവ് സംഭരണം നടത്തിയാൽ പലിശക്ക് എടുത്തും,കെട്ടുതാലി പണയം വെച്ചും നടത്തിയ കടം നികത്താൻ കഴിയും എന്നായിരുന്നു കർഷകരുടെ ചിന്ത.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് ലഭിച്ചിട്ടില്ല.ഉപ്പുങ്ങൾ,പരൂർ പടവ്‌ കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 5.5 കോടി രൂപയാണ് കിട്ടാനുള്ളത്.സാധാരണ ഒരാഴ്ചക്കുള്ളിൽ കിട്ടാറുള്ള രൂപയാണ് മാസങ്ങളായിട്ടും മുടങ്ങി കിടക്കുന്നത്.ഇതുമൂലം പല കർഷകരും വളരെ അധികം ബുദ്ധിമുട്ടിലാണ്.ഇത്തരം സാഹചര്യത്തിലാണ് കർഷകർ പുന്നയൂർക്കുളം പഞ്ചായത്ത്‌ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി ഭവൻ മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ തീരുമാനിച്ചത്

നാടിനെ ഉണർത്താൻ കൊണ്ടോട്ടി വരവ്; ജനകീയ ഘോഷയാത്രയോടെ ഇന്ന് തുടക്കം

കൊണ്ടോട്ടി വരവിന് ഇന്ന് 5 മണിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നിന്നും ആരംഭിക്കുന്ന ജനകീയ ഘോഷയാത്രയോടെ ആരംഭം കുറിക്കും. 6 മണിക്ക് ന്യൂനപക്ഷ ക്ഷേമ, ഹജ്, സ്പോർട്സ് മന്ത്രി വി.അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ടി വി ഇബ്രാഹിം എം എൽ എ അദ്ധ്യക്ഷനാവും. ഘോഷയാത്ര മേളങ്ങളുടെയും കലാ-കായിക അഭ്യാസ പ്രകടനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ കൊണ്ടോട്ടി ബൈപ്പാസ് വഴി മുത്തളത്തിലൂടെ മെയിൻ റോഡിലേക്ക് പ്രവേശിച്ച് ജനതാ ബസാർ വഴി കുട്ടൻകാവ് ഗ്രൗണ്ട് യൂത്ത് സ്റ്റേഡിയത്തിൽ എത്തിച്ചേരും.

കുറവിലങ്ങാട് ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പണം തട്ടി; പ്രതി അറസ്റ്റിൽ

കടുത്തുരുത്തി: ഓൺലൈനിലൂടെ പാർടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ മാടായി വാടിക്കൽ ഭാഗത്ത് കളത്തിലേപുരയിൽ വീട്ടിൽ സൈനുൽ ആബിദ് (23) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തൻ്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന പരസ്യം കാണുകയും തുടർന്ന് ഇതിൽ ആകൃഷ്ടനായ യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു. പിന്നീട് പലതവണകളിലായി യുവാവിൽ നിന്നും 250,000 ത്തിൽപരം(രണ്ടുലക്ഷത്തി അമ്പതിനായിരം) രൂപ നഷ്‌ടപ്പെടുകയുമായിരുന്നു.തുടർന്ന് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവികെ.കാർത്തിക്കിൻ്റെ നേതൃത്വത്തിൽ പ്രത്യേക സൈബർ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ സൈനുൽ ആബിദിന്റെ അക്കൗണ്ടിലേക്കും പണം എത്തിയതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നോബിൾ പി.ജെ, എസ്.ഐ അനിൽകുമാർ പി, എ.എസ്.ഐ അജി.ഡി, സി.പി.ഓ ജോജി കെ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി

കൊച്ചിൻ സാനിവേർസ്

ഞങ്ങളുടെ അതിമനോഹരമായ ശേഖരത്തിൽ ലഭ്യമായ പുതിയ ആക്‌സസറികളോടെ നിങ്ങളുടെ സ്വപ്ന ഭവനത്തെ മികച്ച താമസസ്ഥലമാക്കി മാറ്റുക. ആധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ഒട്ടുമിക്ക മോഡം സാനിറ്റലിവെയറുകളുടെയും കിച്ചൺ ആക്‌സസറികളുടെയും വിപുലമായ ശ്രേണി ഞങ്ങളുടെ ശേഖരത്തെ അപ്‌ഡേറ്റ് ചെയ്യുന്നു. ഞങ്ങളുടെ ഷോറൂമുകളിൽ ലഭ്യമായ വിവിധ ഡിസൈനുകളും ടെക്‌സ്‌ചറുകളും നിറങ്ങളും പേവിംഗ്, ഫ്ലോറിംഗ്, വാൾ ടൈലുകൾ എന്നിവ നിങ്ങളുടെ സ്വപ്ന ഭവനങ്ങൾക്ക് മഹത്വം നൽകുമെന്ന് ഉറപ്പാണ്. ഡിസൈനർ ഗ്ലാസ് ഡോറുകൾ, ഫാൻസി മിററുകൾ, വാഷ് കോളങ്ങൾ എന്നിവ നിങ്ങളുടെ വീടുകൾക്ക് കലാപരമായ മഹത്വം പകരാൻ സജ്ജീകരിച്ചിരിക്കുന്നു. ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് ശേഖരം ലോകോത്തര നിലവാരവും ധാരാളം നിറങ്ങളിൽ ലഭ്യമായ ആകർഷകമായ ഡിസൈനുകളും വാഗ്ദാനം ചെയ്യുന്നു.