Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ടൗണിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം മുടക്കൽ -വാട്ടർ അതോറിറ്റി ഓഫീസ് പടിക്കലിലേയ്ക്ക് സി.പി.ഐ മാർച്ചുംധർണ്ണയും നടത്തി.

29 Jul 2024 17:37 IST

santhosh sharma.v

Share News :

വൈക്കം: കടുത്തുരുത്തി ടൗണിലും പരിസര പ്രദേശങ്ങളിലും മാസങ്ങളായി കേടായ പൈപ്പ് നന്നാക്കാതെ സ്ഥിരമായി കുടിവെള്ളം വിതരണം മുടക്കുന്നതിനെതിരെ സി.പി.ഐ കടുത്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി വാട്ടർ അതോറിറ്റി ഓഫീസ് പടിക്കലിലേയ്ക്ക് മാർച്ചും, ധർണ്ണയും നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എൻ രമേശൻ ഉദ്ഘാടനം ചെയ്തു . തോമസ് വെട്ടുവഴി അദ്ധ്യക്ഷത വഹിച്ചു. സി. എ ഐസക്, പി.ജി ത്രിഗുണസെൻ, ടി.എംസദൻ, കെ.കെ രാമഭദ്രൻ, സി.കെ. മോഹനൻ, നന്ദുജോസഫ്, കെ.കെ തങ്കപ്പൻ, അഖിൽ കെ.യു തുടങ്ങിയവർ പ്രസംഗിച്ചു. കെ.ജി സജീവ്, ശാന്തമ്മരമേശൻ, ഷജിനി വിനോയി, ഒ.തോമസ് വല്ലി രാജപ്പൻ, എം. ഗിരീഷ് തുടങ്ങിയവർ പ്രതിക്ഷേധ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നല്കി.

Follow us on :

More in Related News