Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 14:49 IST
Share News :
വൈക്കം: വൈക്കം പ്രക്ഷോഭത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്‌നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കാൻ കൂടിയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തന്തൈ പെരിയാർ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി സമാപന ആഘോഷത്തോടനുബന്ധിച്ച്
തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സാമൂഹ്യ പോരാട്ടങ്ങളുടെയും നാന്ദി കുറിച്ച സമരമായിരുന്നു വൈക്കം സത്യാഗ്രഹമെന്നും വൈക്കം പോരാട്ടം ഒറ്റപ്പെട്ട വിജയമല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നുവെന്നും
അയിത്തജാതിക്കാർക്കായി പൊതുനിരത്ത് സഞ്ചാര സാധ്യമെന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിൻ്റെ ആശയം. ഈ സമര വിജയമാണ് രാജ്യത്ത് സാമൂഹ്യനീതിക്കായുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചതെന്നും,സമത്വവും സാമൂഹ്യ നീതിയും എല്ലാവർക്കും വേണമെന്നാതാണ് തമിഴ്നാടിൻ്റെ കാഴ്ചപ്പാടെന്നും സ്റ്റാൻലിൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈക്കം ബീച്ച് മൈതാനിയിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ, നിരന്തര കൈ കടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും
അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടതെന്നും അത് തുടർന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്നാടും ചെയ്യുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വൈക്കം പുരസ്കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചടങ്ങിൽ ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ.വി. വേലു, എം.പി. സ്വാമിനാഥൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ, ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ, എൻ. മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം വലിയ കവലയിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ വിനിയോഗിച്ചാണ് ശതാബ്ദിയുടെ ഭാഗമായി തമിഴ്നാട് സർക്കാർ നവീകരിച്ച് നാടിന് സമർപ്പിച്ചത്. തമിഴ്നാട്ടിൽ നിന്നും 7000 ത്തോളം പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ വൈക്കത്ത് എത്തിച്ചേർന്നത്.
Follow us on :
Tags:
More in Related News
Please select your location.