Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാര്‍ട്ടി ഓഫിസ് വിവാഹവേദിയായി

19 Apr 2024 22:11 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :




കോടാലി : സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മറ്റി ഓഫീസ് ആയ കോടാലിയിലെ എം എം ജോര്‍ജ് സ്മാരക മന്ദിരം വിവാഹ വേദിയായി. കൊടകര ഏരിയ കമ്മറ്റി അംഗവും കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം ആര്‍ രഞ്ജിത് മുഖ്യ കാര്‍മ്മികനുമായി. മോനടി ചോരേക്കാടന്‍ കണ്ണന്റെ മകനും ഡ്രൈവറുമായ അഖിലും ചാലക്കുടി പോട്ട താണിപ്പാറ ജോയിയുടെയും ജോബിയുടെയും മകളും ബി എസ് സി നഴ്‌സിംഗ് ബിരുദധാരിയുമായ അനീറ്റയുമായിരുന്നു വരനും വധുവും. അഖിലിന്റെ പിതാവ് താലി മകന് നല്‍കി. മകന്‍ അനീറ്റയുടെ കഴുത്തില്‍ താലി ചാര്‍ത്തി. എം ആര്‍ രഞ്ജിത് നല്‍കിയ രക്ത ഹാരം ഇരുവരും പരസ്പരം കഴുത്തില്‍ ചാര്‍ത്തിയതോടെ അഖിലും അനീറ്റയും ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയി. സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി കെ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐ ആര്‍ ബാലകൃഷ്ണന്‍, സിപിഐഎം കൊടകര ഏരിയ കമ്മറ്റി അംഗം പി സി ഉമേഷ്, എ കെ എസ് ജില്ലാ സെക്രട്ടറി യു ടി തിലകമണി, വരന്റെ അമ്മാവനും സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗവുമായ കെ കെ ഷാജു എന്നിവര്‍ സംസാരിച്ചു. വരന്റെ കുടുംബവും വിവാഹ ചടങ്ങില്‍ സജീവമായി പങ്കെടുത്തു.


Follow us on :

More in Related News