Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിലേക്കിറക്കി സ്ഥാപിച്ച വൈദ്യുതി തൂണ്‍ അപകട ഭീഷണിയുയര്‍ത്തുന്നു

17 Dec 2024 19:11 IST

ജേർണലിസ്റ്റ്

Share News :



വണ്ണപ്പുറം: ദിവസവും നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലേയ്ക്കിറങ്ങി നില്‍ക്കുന്ന വൈദ്യുതി തൂണ്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. വണ്ണപ്പുറം - തൊമ്മന്‍കുത്ത് റോഡിലെ പച്ചിലകവയ്ക്കു സമീപമാണ് അപകടകരമായ നിലയില്‍ റോഡിലേയ്ക്ക് ഇറക്കി വൈദ്യുതി തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി രാത്രിയിലെത്തിയ വാഹനങ്ങള്‍ വൈദ്യുതി തൂണിലിടിച്ച് അപകടത്തില്‍പ്പെട്ട സംഭവവുമുണ്ട്. ഇതേ തുടര്‍ന്ന് രാത്രി സമയങ്ങളില്‍ വൈദ്യുതി തൂണ്‍ വാഹന ഡ്രൈവര്‍മാരുടെ കാഴ്ചയില്‍പ്പെടുന്നതിന് വേണ്ടി നാട്ടുകാര്‍ തൂണില്‍ റിഫ്‌ളക്ഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളിലാകട്ടെ രണ്ട് ദിശയില്‍ നിന്നും വാഹനങ്ങളെത്തിയാല്‍ വശം കൊടുക്കാനുമാകില്ല. വൈദ്യുതി തൂണ്‍ അപകട രഹിതമായി റോഡരികിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ധാരാളം സ്ഥലം ഉണ്ടായിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ അതിന് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


Follow us on :

More in Related News