Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 20:12 IST
Share News :
റൂബിൻ ലാലിൻ്റെ അറസ്റ്റിനെതിരെ ചാലക്കുടി ഡി വൈ എസ് പി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി
അതിരപ്പിള്ളിയിലെ പൊതു പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ റൂബിൻ ലാലിനെ നിയമവിരുദ്ധമായി അറസ്റ്റുചെയ്യുകയും കസ്റ്റഡിയിൽ മർദ്ദിക്കുകയും അടിവസ്ത്രത്തിൽ നിർത്തുകയും ചെയ്ത സ്റ്റേഷൻ എസ് എച്ച് ഒ ആൻഡ്രിക് ഗ്രോമിക്കിനെതിരെ കർശന നടപടി ആവശ്യപ്പെട്ടുകൊണ്ട് ചാലക്കുടി ഡിവൈഎസ്പി ഓഫീസിലേക്ക് ജനകീയ കൂട്ടായ്മ പ്രതിഷേധ മാർച്ച് നടത്തി. ആൻഡ്രിക് ഗ്രോമിക്കിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് കൊടുത്ത ചാലക്കുടി ഡിവൈഎസ്പി റിപ്പോർട്ട് പിൻവലിച്ച് നീതിപൂർവ്വമായ റിപ്പോർട്ട് നൽകുക, SHO ക്ക് എതിരെ നടപടിക്ക് ശുപാർശചെയ്യുക, റൂബിൻ ലാലിനെതിരെ കള്ളക്കേസ് കൊടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥൻ ജാക്സൻ ഫ്രാൻസിസിനെതിരെ നടപടിയെടുക്കുക, റൂബിനെതിരെ കള്ളക്കേസ് കൊടുക്കാനും അറസ്റ്റു ചെയ്യിക്കാനും അന്യായമായി ഇടപെട്ട DFO ലക്ഷ്മിക്ക് എതിരെ അന്വേഷണം നടത്തുക എന്നിവയായിരുന്നു മാർച്ചിലെ മറ്റ് പ്രധാന ആവശ്യങ്ങൾ. അതിരപ്പിള്ളി മേഖലയിലെ വിവിധ ഊരുകളിൽനിന്ന് സ്ത്രീകൾ അടക്കമുള്ള ആദിവാസികളും വിവിധ പരിസ്ഥിതി, മനുഷ്യാവകാശ, സാമൂഹ്യ സംഘടനാ പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.
ഡിവൈഎസ്പി ഓഫീസിന് 200 മീറ്റർ അകലെ വൻ പോലീസ് സംഘം ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു.
അടിച്ചിൽതൊട്ടി ഊര് മൂപ്പൻ പെരുമാൾ മാർച്ച് ഉദ്ഘാടനം ചെയ്തു. റൂബിൻ ലാൽ ജയിലിലായതിൽ തങ്ങൾക്ക് അങ്ങേയറ്റം നിരാശയും വേദനയും ഉണ്ടെന്നും കള്ളക്കേസെടുത്ത് ജയിലിലാക്കിയവർക്കെതിരെ നടപടി വേണമെന്നും ആദിവാസി പ്രതിനിധികൾ ആവശ്യപ്പെട്ടു.
പി കെ കിട്ടൻ അധ്യക്ഷനായി. പ്രൊഫ. കുസുമം ജോസഫ്
ആമുഖ പ്രഭാഷണവും സി ആർ നീലകണ്ഠൻ മുഖ്യ പ്രഭാഷണവും നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് തേര ഊര് മൂപ്പൻ ലക്ഷ്മണൻ,
വീരൻകുടി ഊരിലെ വിജി,
സമത സാംസ്കാരിക വേദിയുടെ പ്രസിഡൻ്റ് മലയിൻകീഴ് ശശികുമാർ, ജനറൽ സെക്രട്ടറി ഷാജിലാൽ, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിൻ്റെ എസ് പി രവി, എം മോഹൻദാസ്, മനുഷ്യാവകാശ സംരക്ഷണ സമിതി പ്രസിഡൻ്റ് ജോയ് കൈതാരം, വിവിധ സംഘടനാ പ്രതിനിധികളായ
കരിം കെ പുറം, ധർമ്മരാജ് കൊടുങ്ങല്ലൂർ, അമ്പാടി ഉണ്ണി, ജോസ് വർക്കി, ഉണ്ണികൃഷ്ണ പാക്കനാർ , പൗലോസ്, ആർട്ടിസ്റ്റ് ജോഷി, ധർമ്മജൻ, ഷാജു വാവക്കാട്, പുരുഷോത്തമൻ, സുരേഷ് മുട്ടത്തി, സി എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.