Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 16:39 IST
Share News :
വെള്ളൂർ: മാസങ്ങളായി നിർമ്മാണ പ്രവർത്തനം നിലച്ച് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്ന വെള്ളൂർ - മുളക്കുളം -ചന്തപ്പാലം റോഡിൻ്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. 112 കോടി രൂപ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച റോഡിൻ്റെ എഗ്രിമെൻ്റ് കാലവധി കഴിഞ്ഞിട്ടും 30 ശതമാനം വരെ മാത്രമാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. നടത്തിയ പ്രവർത്തിയിൽ പോലും വളരെയധികം അപാകതയാണ് ഉള്ളത്.
മികച്ച നിലവാരത്തിൽ നിർമ്മിക്കുന്ന ഇത്തരം റോഡിന് നിർമ്മാണത്തിൽ തന്നെ അപാതകൾ ചൂണ്ടിക്കാണിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
വെള്ളൂരിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഈ റോഡിനെ ആശ്രയിച്ചാണ് ജനങ്ങൾ സാമൂഹ്യ ജീവിതം കെട്ടിപ്പടുക്കുന്നത്. ഗവൺമെൻറ് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, പൊതുവിദ്യാലയം , വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ , ബാങ്കുകൾ, മാവേലിസ്റ്റോർ,വ്യാപാരസ്ഥാപനങ്ങൾ ,വിവിധ ആരാധനാലയങ്ങൾ,കെ .പി . പി. എൽ,കെ അർ.എൽ. , സി.സി.എൽ, മറ്റു ചെറുകിട സംരംഭങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഉള്ള ഏക സഞ്ചാര മാർഗ്ഗമാണ് ഈ റോഡ്.
ഇക്കഴിഞ്ഞ ദിവസം വൈക്കം നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കത്ത് കൂടിയ യോഗത്തിൽ പ്രസ്തുത റോഡിനെ കുറിച്ച് പരാമർശിക്കാതിരുന്നത് പ്രതിഷേധാർഹമാണ്.. റോഡ് ഉപരോധവും, പല പ്രതിഷേധ സമ്മേളനങ്ങളും നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നോ, എം.എൽ.എ യുടെ ഭാഗത്ത് നിന്നോ, പഞ്ചായത്ത് അധികാരികളുടെ ഭാഗത്തു നിന്നോ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തത് ഏതെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എ.സലിം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് വി.സി. ജോഷി അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി. പി. സിബിച്ചൻ മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് വൈക്കം നിയോജക മണ്ഡലം കൺവീനർ ബി. അനിൽ കുമാർ,ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു,ഡി.സിസി അംഗം ജെയിംസ് ജോസഫ്, ബ്ലോക്ക്, മണ്ഡലം നേതാക്കളായ കെ. ഡി ദേവരാജൻ, ടി. കെ. കുര്യാക്കോസ്, കെ. കെ .ഷാജി, എസ് .എസ് മുരളി, വേണു പലക്കാട്ട്, ബി.സുകുമാരൻ നായർ, വി.എം. ജോണി, പോൾ സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് മണ്ഡലം, വാർഡ് നേതാക്കളും പ്രവർത്തകരും അടക്കം നൂറ് കണക്കിന് പേർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.