Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 18:36 IST
Share News :
വൈക്കം: സ്വന്തം കഴിവുകൾ കണ്ടെത്തിയും അവസരങ്ങൾ ഉപയോഗപ്പെടുത്തിയും കഠിനാധ്വാനത്തിലൂടെയും ജീവിതത്തിൽ ഉയർച്ച നേടാനുള്ള അവസരമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതെന്ന് വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ , വൈക്കം മേഖലയിലെ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിമാരായിരുന്ന കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ ജീവിതങ്ങൾ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ സെൻ്ററിൽ നടന്ന ചടങ്ങിൽ സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. സഹൃദയ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിദ്യാദർശൻ പദ്ധതി കോർഡിനേറ്റർ സിസ്റ്റർ ജൂലി, സെലിൻ പോൾ, ധനലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ബ്രദർ ഡിൻ്റോ മാണിക്കത്താൻ, ബ്രദർ ലിജോ കുറിയേടൻ എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വ്യക്തിത്വ വികസനം, നേതൃശേഷി വളർത്തൽ, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ പ്ലസ് ടു വരെ തുടർച്ചയായുള്ള പരിശീലനങ്ങളും മേൽനോട്ടവും സഹായ പദ്ധതികളും വഴി കഴിവുള്ള കുട്ടികളെ സിവിൽ സർവീസ് വരെ എത്തിക്കുന്നതിനും ശരിയായ ജീവിത മേഖല തെരഞ്ഞെടുത്ത് ജീവിത വിജയം നേടുന്നതിനും സർവോപരി നാടിനും നാട്ടാർക്കും പ്രകൃതിക്കും ഉപകാരികളായ ഉത്തമപൗരന്മാരായി വളർത്തുന്നതിനുമാണ് വിദ്യാദർശൻ ലക്ഷ്യം വയ്ക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.