Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2025 20:53 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം സുന്നി മഹല്ല് സുന്നി ജുമാ മസ്ജിദ് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സുന്നി എ.പി വിഭാഗം വീണ്ടും വിജയം നേടി. ആകെ 15 അംഗ ഭരണസമിതിയിൽ സുന്നി എ.പി വിഭാഗത്തിൽ നിന്നാണ് മുഴുവൻ അംഗങ്ങളും വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് സുന്നി വിഭാഗം പള്ളിയുടെ ഭരണാധികാരം നേടിയത്. അതേസമയം, ശക്തമായ മത്സരം നിലനിന്നിരുന്ന ഈ തെരഞ്ഞെടുപ്പിൽ എതിർ വിഭാഗത്തിൽ നിന്ന് ഒരാൾ പോലും വിജയിക്കാതിരുന്നതും ശ്രദ്ധേയമാണ്.
നിലവിലെ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും ഇത്തവണ വീണ്ടും മത്സര രംഗത്തുണ്ടായിരുന്നു. കമ്മിറ്റിയുടെ കാലാവധി അവസാനിക്കാറായ സമയത്ത്, ഇരു വിഭാഗങ്ങളും യോജിച്ച് ഭരണം നടത്തുന്നതിനായി മധ്യസ്ഥർ മുഖാന്തിരവും, രണ്ട് സംഘടനകളുടെയും പ്രത്യേകമായി ചുമതലപ്പെടുത്തിയ ജില്ലാ ഭാരവാഹികൾ തമ്മിലും ചർച്ചകൾ നടന്നിരുന്നെങ്കിലും, യാതൊരു സമവായത്തിലും എത്താനായില്ല. ഇതേ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ ഫിനാൻസ് സെക്രട്ടറി സയ്യിദ് അബ്ദുള്ളക്കോയ സഖാഫി, എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം സൈനുദ്ദീൻ നിസാമി, കെ. സലിം മുസ്ലിയാർ, കെ. അബ്ദുൽ മജീദ് ഹാജി, ഇ. ബിച്ചഅഹമ്മദ് എളമ്പിലാശ്ശേരി, അബ്ദുറസാഖ് ഹാജി പൈക്കാട്ട്, കെ. ഉമ്മർ ഹാജി കണയംകോട്, ടി.വി. അബ്ദുൽ ഹമീദ് തണ്ടാംവീട്ടിൽ, എം.കെ. റഫീഖ് മലാക്കുഴി, അബ്ദുറഹ്മാൻ കുട്ടി ആനപ്പാറ, ഇ.പി. അലി ഹാജി, എം.പി. അബ്ദു റസാഖ് ഹാജി, യൂസുഫ് ഹാജി നടുവിലശ്ശേരി, മുഹമ്മദ് ഹാജി കണയംകോട്, ആലി മോൻ കൊടക്കല്ലിൽ എന്നിവരാണ് സുന്നി വിഭാഗത്തിന് വേണ്ടി മത്സരിച്ചത്.
ബാലറ്റ് പേപ്പറിൽ ക്രമനമ്പർ 1 മുതൽ 15 വരെയാണ് സുന്നി സ്ഥാനാർത്ഥികളുടെ പേരുകൾ വന്നത്. മഹല്ലിലെ മുഴുവൻ വീടുകളും സന്ദർശിച്ച്, വോട്ടർമാരെ നേരിൽ കണ്ടും, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുമാണ് സുന്നി വിഭാഗം ശക്തമായ പ്രചാരണം നടത്തിയത്.
അഡ്വ. സലാഹുദ്ധീനാണ് തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി പ്രവർത്തിച്ചത്
Follow us on :
More in Related News
Please select your location.