Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി എം തലയോലപ്പറമ്പ് ഏരിയ സമ്മേളനം സമാപിച്ചു.

17 Nov 2024 10:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ജനങ്ങൾ നടത്തിയ വിമർശങ്ങളെ പ്രതിരോധിക്കാതെ അത് ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തനങ്ങളിൽ വേണ്ട തിരുത്തലുകൾ നടത്തി മുന്നോട്ടു പോയാൽ മൂന്നാം വട്ടവും കേരളത്തിൽ പാർട്ടിക്ക് അധികാരത്തിൽ എത്താൻ കഴിയുമെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.

സി പി എം തലയോലപ്പറമ്പ് ഏരിയ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വന്നെങ്കിലും പഴയ പോലെ കാര്യങ്ങൾ അവർക്ക് ഒറ്റയ്ക്ക് നടത്താൻ കഴിയാത്ത രീതിയിൽ അഹങ്കരത്തിന് ജനങ്ങൾ കൊടുത്ത മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സെൻട്രൽ ജംഗ്ഷന് സമീപം നടന്ന സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ഡോ. സി.എം. കുസുമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. പി.കെ.ഹരികുമാർ, കെ. ശെൽവരാജ്, എം.പി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി

ആശുപത്രിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു.


Follow us on :

More in Related News