Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയാംകുടി കല്ലറ റോഡിൽ ഗതാഗത നിയന്ത്രണം

21 Oct 2024 19:24 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ആയാംകുടി കല്ലറ റോഡിൽ പുത്തൻപളളിക്കും കല്ലറ ജംഗ്ഷന് ഇടയിലുമായി റോഡ് അറ്റകുറ്റപണികൾക്കായി ഒക്‌ടോബർ 23 മുതൽ 26 വരെ ഗതാഗതം നിരോധിച്ചതായി കോട്ടയം പൊതുമരാമത്ത്് വകുപ്പ് മെയിന്റനൻസ്് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കുറുപ്പന്തറയിൽനിന്നു കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ തച്ചേരിമുട്ട് കുരിശുപളളി കവലയിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് തറയത്താഴം വഴി കല്ലറ കുരിശുപള്ളി വഴി പോകണം. കടുത്തുരുത്തി ഭാഗത്തുനിന്നു കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ പുത്തൻപള്ളി ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്കു തിരിഞ്ഞ് കല്ലറ കുരിശുപളളി ജംഗ്ഷൻ വഴി പോകണം. ചേർത്തല ഭാഗത്തുനിന്നു കുറുപ്പന്തറ വഴി പോകേണ്ട വാഹനങ്ങൾ നീണ്ടൂർ വില്ലേജ് ഹാൾ മാഞ്ഞൂർ സൌത്ത് വഴിപോകണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.



Follow us on :

More in Related News