Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 15:12 IST
Share News :
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി സംഘടിപ്പിച്ച ശില്പശാല ചിഫ് മെഡിക്കൽ സൂപ്രണ്ട് ഡോ സുപ്രിയ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: ആരോഗ്യപ്രവർത്തകർക്കായുള്ള ക്രിട്ടിക്കൽ കെയർ പരിശീലനം വ്യാപകമാക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന ഘടകത്തിന്റെയും ഐ എ പി ക്രിട്ടിക്കൽ കെയർ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ക്രിട്ടിക്കൽ കെയർ ശില്പശാലകൾ ആവശ്യപ്പെട്ടു. ശാസ്ത്രീയമായ ക്രിട്ടിക്കൽ കെയർ പരിശീലനം വഴി കുട്ടികളിലെ ഗുരുതരാവസ്ഥ ചികിത്സിച്ച് ഭേദമാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പരിശീലനം വഴി അപകടാവസ്ഥ തരണം ചെയ്യാനാകുമെന്നും ശില്പശാല അഭിപ്രായപ്പെട്ടു . കണ്ണൂരിലെ വിവിധ ആശുപത്രികളിൽ വെച്ച് നടന്ന ശിൽപ്പശാലകൾക്ക് ക്രിട്ടിക്കൽ കെയർ വിദഗ്ധർ നേതൃത്വം നൽകി. ഡോക്ടർമാരുടെ ശില്പശാല ചിഫ് മെഡിക്കൽ സൂപ്രണ്ട് ഡോ സുപ്രിയ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി പ്രൊഫസർ ഡോ എബോർ ജേക്കബ്, ഡോ ഷിജു കുമാർ, ഡോ പൂർണിമ വേണുഗോപാൽ, ഡോ റോസ് മേരി ലോറൻസ്, ഡോ അനൂപ് നമ്പ്യാർ, ഡോ നജ്മൽ ഹുസൈൻ, ഡോ കിഷോർ സുശീലൻ, ഡോ മൃദുൽ ഗിരീഷ്, ഡോ ദിവാകർ ജോസ്, ഡോ സുഹാസ് ദാസ്, ഡോ എം കെ നന്ദകുമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . നഴ്സുമാർക്കുള്ള പ്രത്യേക ക്രിട്ടിക്കൽ കെയർ ശില്പശാല ഐ എ പി കണ്ണൂർ പ്രസിഡണ്ട് ഡോ കെ സി രാജീവൻ ഉദ്ഘാടനം ചെയ്തു. ഡോ ശരത് ബാബു,ഡോ അനിൽകുമാർ, ഡോ കെ വിനീത, ഡോ ഫെബിന എ റഹ്മാൻ, ഡോ ശിശിര ഫിലിപ്പ്, ഡോ ആഷ്‌ലി ഷാജി, ഡോ ആര്യാദേവി, ഡോ പത്മനാഭ ഷേണായി, ഡോ മൃദുല ശങ്കർ, ഡോ അരുൺ അഭിലാഷ്, ഡോ സുൽഫിക്കർ അലി, ഡോ കെ വി ഊർമ്മിള, ഡോ വീണ,ഡോ മായ, ഡോ അമൃത. ഡോ ജിനോസ് ബാബു, ഡോ ശ്രീകാന്ത് നായനാർ ഡോ ആരതി, ഡോ നയീമ, ഡോ ദിബു നേതൃത്വം നൽകി.ശില്പശാലകളിൽ ഇരുന്നൂറോളം പ്രതിനിധികൾ സംബന്ധിച്ചു
ഞായറാഴ്ച നടക്കുന്ന അക്കാദമിക സമ്മേളനം ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ ഷിമ്മി പൗലോസ് ഉദ്ഘാടനം ചെയ്യും.
Follow us on :
More in Related News
Please select your location.