Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരത്ത് ജീവിത ശൈലി അവബോധ സെമിനാറും ജൈവ കർഷകസദസും ഫെബ്രുവരി 1, 2 തീയ്യതികളിൽ നടക്കും.

25 Jan 2025 13:57 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം ഗ്രാമപ ഞ്ചായത്തും ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രവും സംയുക്തമായി ഫെബ്രുവരി ഒന്നിന്‌ ജീവിത ശൈലി അവബോധ സെമിനാർ സംഘടിപ്പിക്കും. വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രത്തിൽ നടക്കുന്ന സെമിനാറിൽ ജീവിതശൈലിയും ആഹാര വിധികളും, ആരോഗ്യകരമായ ഉറക്കം, മാനസിക ആരോഗ്യവും ജീവിത ശൈലിയും, കൗമാരക്കാരുടെ ആഹാരക്രമം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചനടക്കും. പ്രൊഫ. എസ്.ഗോപകുമാർ,ഡോ:റാംമനോ ഹർ, ഡോ: വി.എം.ഡി നമ്പൂതിരി, ഡോ: ഡി.ജയൻ എന്നിവർ നേതൃത്വം നൽകും. സി.കെ.ആശ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. ര ണ്ടിന് രാവിലെ 9.30ന് നടക്കുന്ന ശ്രീകൃഷ്ണ ആയുർവേദയുടെ 20-ാം വർഷികാഘോഷം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യാക്ഷ പി.എസ് പുഷ്പ മണി അധ്യക്ഷത വഹിക്കും. തുടർന്ന് തനത് നെല്ലിനങ്ങളുടെ സംരക്ഷകൻ പത്മശ്രീ ചെറുവയൽ രാമനുമായി കർഷക സംവാദം നടക്കും. ആയു ർവേദ ക്വിസ്‌മത്സരത്തിന് ഡോ: വി വിജയനാഥ് നേതൃത്വം നൽകും. 

സ്വാമി ശങ്കര അമൃതാനന്ദപുരി സമ്മാനദാനം നിർവഹിക്കും. ധ്യാന പരിശീലത്തിന് സ്ഥപതി കൃഷ്ണകുമാർ നേതൃത്വം നൽകും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കുമെന്ന്  ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി. കെ ആനന്ദവല്ലി, ഡോ: വിജിത് ശശിധർ, വാർഡ്മെമ്പർ രേവതി മനീഷ്, ഡോ: ആരോമൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow us on :

More in Related News