Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 11:36 IST
Share News :
കോട്ടയം: കോട്ടയം കുമരകത്ത് ഇന്നലെ പുലർച്ചെ കാണാതായ ഹൗസ് ബോട്ട് ജീവനക്കാരൻ്റെ മൃതദേഹം പുത്തൻ കായലിൽനിന്നും കണ്ടെത്തി. കുമരകം ലേക് റിസോർട്ടിന് സമീപം പുത്തൻ പുരയിൽ പി.കെ. അനീഷിൻ്റെ (45) മൃതദേഹമാണ് ഇന്നു രാവിലെ ഒമ്പതോടു കൂടി കണ്ടെത്തിയത്. ഹൗസ് ബോട്ടിലെ കുക്ക് ആയ ഇയാൾ ഇന്നലെ രാത്രി മുതൽ പുലർച്ചെ രണ്ടു വരെ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ഇയാൾ പുലർച്ചെ വരെ ഫോൺ ഉപയോഗിച്ചിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഫ
യർഫോഴ്സ് ജീവനക്കാരെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ലേക് റിസോർട്ടിന് സമീപം പുത്തൻപുരയിൽ കൃഷ്ണൻകുട്ടി - രത്നമ്മ ദമ്പതികളുടെ മകനാണ് പി. കെ. അനീഷ് . ഏക സഹോദരൻ രാജേഷ്. പരേതൻ അവിവാഹിതനാണ്.
എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാവുകയുള്ളു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.