Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 16:30 IST
Share News :
കോടതി അങ്കണം നവീകരിക്കാൻ 2 കോടിയുടെ പദ്ധതി തയ്യാറാക്കുന്നു
പറവൂര്‍: നഗരത്തിലെ പ്രധാന കേന്ദ്രമായ കോടതി അങ്കണം നവീകരിക്കുന്നതിനായി 2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശന് അറിയിച്ചു. നിലവില്‍ കോടതിക്കുചുറ്റുമുള്ള ടൈല്‍സ് ഇട്ട റോഡുകള്‍ തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. പൊട്ടി പൊളിഞ്ഞ ടൈല്‍സുകള്‍ മാറ്റി കരിങ്കല്ല് പാളികള്‍ വിരിച്ച് നവീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ശശിധരന്, വാര്‍ഡ് കൗണ്‍സിലര്‍ ഇ ജി ശശി, തഹസില്‍ദാര്‍ ടോമി സെബാസ്റ്റ്യന്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ്, ഓവര്‍സിയര്‍ നീതു , പറവൂര്‍ ജില്ലാ കോടതി ബാര്‍ അസോസിയേഷ പ്രസിഡണ്ട് അഡ്വ. കൃഷ്ണകുമാര്‍, സെക്രട്ടറി അഡ്വ. ശ്രീകുമാര്‍, അഡ്വ. ജൈമോന്‍ പഞ്ഞിക്കാരന്‍, അഡ്വ. നന്ദകുമാർ, പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് ബാബു എന്നിവര്‍ അടങ്ങിയ സ്ഥല പരിശോധനയില്‍ പങ്കെടുത്തു. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്കാൻ പൊതുമാരാമത്തുവകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്ക്കൂ നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.