Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈത്തത്ത് വിവിധ സംഘടനകളും സ്കൂളുകളും പരിസ്ഥിതി ദിനാചരണം നടത്തി.

06 Jun 2024 15:33 IST

santhosh sharma.v

Share News :

വൈക്കം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടി ലോകമലയാളി കൗൺസിൽ പരിസ്ഥിതി വിഭാഗം,ഗ്രീൻവേൾഡ് ഫൗണ്ടേഷൻസ്, മധ്യകേരള ഫാർമർ പ്രൊഡൂസർ കമ്പനി എന്നിവരുടെ ' നേതൃത്വത്തിൽ വൈക്കം മഹാദേവ കോളേജിൽ നടന്ന സമ്മേളനം സി.കെ ആശ എം എൽ എ ഉൽഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ബദൽ നിർദ്ദേശമാണ് പ്ലാവ് കൃഷിയെന്ന് എം.എൽ എ പറഞ്ഞു. കോളേജ് അങ്കണത്തിൽ ജോർജ്ജ് കുളങ്ങരയും സി.കെ ആശ എം എൽ എയും ചേർന്ന് പ്ലാവിൻ തൈകൾ നട്ടു. പ്രമുഖ പ്ലാവ് കൃഷി വിദഗ്ദനും ലേബർ ഇൻഡ്യ ചെയർമാനുമായ ജോർജ്ജ് കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.കെ ആശ എം എൽ എ ഉൽഘാടനം ചെയ്തു. മധ്യകേരള ഫാർമർ പ്രൊഡുസർ കമ്പനി വൈസ്ചെയർമാൻ എം.വി. മനോജ് മുഖ്യ പ്രഭാഷണം നടത്തി. ഹരിത കർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മഹാദേവ കോളേജ് മാനേജർ പി.ജി.എം നായർ,വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.റ്റി. സുബാഷ്, മാധ്യമപ്രവർത്തകൻ സണ്ണി ചെറിയാൻ, ഇടവട്ടം ജയകുമാർ, വി.റ്റി. ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയൻ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയുടെ പരിസരത്ത് തെങ്ങില്‍ തൈ നട്ടുകൊണ്ട് ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ബി. രാജേന്ദ്രന്‍, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍, ഡി രഞ്ജിത് കുമാര്‍, പി.ജി കുഞ്ഞുമോന്‍, പി.ജി ത്രിഗുണസെന്‍ എന്നിവര്‍ പങ്കെടുത്തു.

കലശേഖരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ പ്രധാനാധ്യാപിക കെ.എം വിജയലക്ഷ്മി പരിസ്ഥിതി ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ എന്‍. അനിത, ദീപു ശേഖര്‍, സീമ സോമനാഥന്‍, മാസ്റ്റര്‍ മാധവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പരിസ്ഥിതി സന്ദേശം ഉള്‍ക്കൊള്ളുന്ന കുട്ടികളുടെ കലാപരിപാടികളും പരിസ്ഥിതി ദിന റാലിയും നടത്തി.

അക്കരപ്പാടം സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഗൗതം കിഷോര്‍ കറിവേപ്പിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ കൊണ്ടു വന്ന വൃക്ഷതൈകള്‍ സ്‌കൂള്‍ വളപ്പില്‍ നട്ടു. പരിസ്ഥിതി ദിനാചരണ ബാഡ്ജ്, പോസ്റ്റര്‍, പ്ലക്കാര്‍ഡ് എന്നിവയുടെ നിര്‍മാണവും പ്രദര്‍ശനവും നടന്നു. തൃഷ രാജ് പരിസ്ഥിതി ദിന പ്രസംഗം നടത്തി. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍, വി.അനുഷ, കെ.എ അഞ്ജു, സ്മിതാ മേനോന്‍, പ്രസീന ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മറവന്‍തുരുത്ത് ഗവ. യുപി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം സ്‌കൂള്‍ അങ്കണത്തില്‍ ഫല വൃക്ഷങ്ങള്‍ നട്ടുകൊണ്ട് വാര്‍ഡ് മെമ്പര്‍ ഇ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ. പി.ആര്‍ പ്രമോദ്, ഹെഡ്മാസ്റ്റര്‍ സി.പി പ്രമോദ്, വേണുഗോപാല്‍, സുനില്‍, ഐശ്വര്യ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്വിസ്, പോസ്റ്ററിംഗ്, സ്‌പെഷ്യല്‍ അസംബ്ലി എന്നിവ നടത്തി.

Follow us on :

More in Related News