Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷം 2485 -ാം നമ്പർ മാന്നാർ ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു

20 Aug 2024 14:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവന്റെ

170-ാമത് ജയന്തി ആഘോഷം കടുത്തുരുത്തി യൂണിയൻ 2485 -ാം നമ്പർ മാന്നാർ ശാഖായോഗത്തിൻ്റെയും 

കുടുംബയൂണിറ്റുകൾ, വനിതാസംഘം, സ്വയംസഹായ സംഘങ്ങൾ, ചതയ പ്രാർത്ഥനാ സമിതി എന്നീ പോഷകസംഘടനകളുടെയും സംയുക്താഭി മുഖ്യത്തിൽ ശാഖാ ജൂബിലി ഹാളിൽ  

ആഘോഷിച്ചു. രാവിലെ 

 പ്രത്യേക ചതയ ദിന , ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപൂജയും തുടർന്ന് ചതയ ദിന സമ്മേളനം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി C .M ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.

ശാഖാ പ്രസിഡൻ്റ് കെ.പി. കേശവൻ അദ്ധ്യക്ഷതവഹിച്ചു. ശാഖാ വൈസ് പ്രസിഡൻ്റ്

കെ.സ്. ഷാജുകുമാർ സ്വാഗതം ആശംസിച്ചു.

ശാഖാംഗങ്ങളുടെ കുട്ടികളിൽ 2024ലെ എസ്.എസ്.എൽ.സി. പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ പുളക്കൽ ശ്രീ. വിജുവിന്റെ മകൾ കുമാരി ആദിത്യാ വിജുവിന് ഷേർളിനിവാസിൽ "ഭവാനി മെമ്മോറിയൽ" ക്യാഷ് അവാർഡ് തുകയും മൊമന്റോയും, തൻവർഷത്തെ പ്ലസ്‌ടു പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ച ആനന്ദഭവനം ശ്രീ. അജിനാഥിൻ്റെ മകൾ കുമാരി രാകേന്ദു എ. യ്ക്ക് പട്ടശ്ശേരിൽ “സജി മെഗാസ് മെമ്മോറിയൽ” പ്ലസ് ടു ക്യാഷ് അവാർഡ് തുകയും മൊമന്റോയും  കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നൽകി ആദരിച്ചു. ചടങ്ങിൽ കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.സ് കിഷോർകുമാർ , ഗുരുദർശന 

കുടുംബയൂണിറ്റ് ചെയർമാൻ ശ്രീ. പി. പി. അജിനാഥ്,

ഗുരുകൃപ കുടുംബയൂണിറ്റ് ചെയർപേഴ്‌സൺ ശ്രീമതി ഷൈലാ ബാബു

 ഗുരുശക്തി കുടുംബയൂണിറ്റ് ചെയർമാൻ ശ്രീ. കെ. ആർ. അനിൽകുമാർ,

 യൂണിയൻ കമ്മറ്റി മെമ്പർ ശ്രീമതി ലാലി ശശി,

 വനിതാസംഘം, മാന്നാർ യൂണിറ്റ് പ്രസിഡൻ്റ്

ശ്രീമതി ദീപാ ഇന്ദുചൂഡൻ,

ശാഖാ സെക്രട്ടറി ബാബു ചിത്തിരിഭവൻ

തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് ചതയ ദിന സദ്യയും നടന്നു

Follow us on :

More in Related News