Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹത്തിൻ്റെ നിറപുഞ്ചിരി ഇനിയില്ല തിരുനിലത്ത് ഫാത്തിമ അല്ലാഹുവിലേക്ക് യാത്രയായി.

13 Jun 2024 11:11 IST

UNNICHEKKU .M

Share News :



മുക്കം: സ്നേഹത്തിൻ്റെയും, ദാന മനസ്സിൻ്റെയും നിറപുഞ്ചിരിയുമായി ജനങ്ങളെ സ്വീകരിച്ചിരുന്ന തിരുനിലത്ത് ഫാത്തിമ ഇനിയില്ല അവർ അല്ലാഹുവിലേക്ക് യാത്രയായി.ഏതുസമയവും പുഞ്ചിരിയോടെ മാത്രം ആളുകളെ സ്വീകരിച്ച തിരുനിലത്ത് ഫാത്തിമ ഉമ്മ ഇനി ഓര്‍മ്മകളിൽ മാത്രമാവുകയായി. പക്ഷെ ഉമ്മ ദാനമായി നല്‍കിയ കിണറില്‍ നിന്നും ദാഹമകറ്റുന്ന നാല്‍പതോളം കുടുംബങ്ങളിലെ പുഞ്ചിരി ബാക്കിവെച്ചാണ് ഈ ഉമ്മ വിട പറഞ്ഞത്. കുടിവെള്ളമില്ലാതെ പ്രയാസപ്പെട്ട കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാടാമ്പി പ്രദേശത്തെ ജനങ്ങള്‍ക്ക് സോളിഡാരിറ്റിയുടെകുടിവെള്ളപദ്ധതി ഒരുക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം ദാനം നല്‍കിയാണ് ഈ ഉമ്മ ഏവര്‍ക്കും മാതൃകയായത്. പ്രദേശത്തെ നാല്‍പതോളം കുടുംബങ്ങള്‍ ജീവജലത്തിനായി ഇന്നും ആശ്രയിക്കുന്നത് ഉമ്മ ദാനമായി നല്‍കിയ കുളത്തിലെ ജലമാണ്. എന്നെന്നും നിലനില്‍ക്കുന്ന ഈ പുണ്യം ഉമ്മയുടെ സ്വര്‍ഗ്ഗീയ ജീവിത്തിനെ കൂടുതല്‍ സന്തോഷമുള്ളതാക്കിത്തീര്‍ക്കട്ടെയെന്ന് ജനം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്.

തോട്ടുമുക്കം-തിരുനിലത്ത് പരേതനായ അലവി ഹാജിയുടെ ഭാര്യയാണ് ഫാത്തിമ. മക്കള്‍: ഹനീഫ തിരുനിലത്ത്, ഹുസൈന്‍, സുഹ്‌റാബി, ആയിഷ, മുഹമ്മദ് കോയ, ഉമ്മര്‍, അബൂബക്കര്‍, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ ഗഫൂര്‍, കുഞ്ഞീവി, കദീജ, സൗദാബി. മരുമക്കള്‍: സുലൈഖ, റസീയ, ആമിന, ആമിന, ആയിഷ, ബുനിയ ,റസീന, കൂട്ട്യാലി കൊണ്ടോട്ടി, സലാം കൊളത്തറ.

ചിത്രം: തിരുനിലത്ത് ഫാത്തിമ. കുടിവെള്ള o നൽകുന്ന ഫയൽ ചിത്രം. .

Follow us on :

More in Related News