Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 10:05 IST
Share News :
മലപ്പുറം: പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു. മരിച്ച ശേഷമാണ് താമിര്‍ ജിഫ്രിയുടെ പേരില്‍ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് വ്യാജ ഒപ്പിട്ടത്. കസ്റ്റഡയില്‍ കൊല്ലപ്പെട്ടതിനുശേഷം താമിറിനെ പ്രതിയാക്കി പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു. എഫ്ഐആര്‍ ഇടാന്‍ പറഞ്ഞത് ഡിവൈഎസ്പി ബെന്നി ആണെന്ന് എന്ന് എസ്ഐ കൃഷ്ണ ലാല്‍വെളിപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് വ്യാജ ഒപ്പിട്ട് ഇന്‍സ്പെക്ഷന്‍ മെമോ തയ്യാറാക്കിയതും. താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ അന്വേഷണം ഉന്നതരിലേക്കെന്ന സൂചന ലഭിക്കുന്നതിനിടെയാണ് പുതിയ തെളിവ് പുറത്തുവരുന്നത്. ഓഫീസര്‍ റാങ്കിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്ന അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുകയാണ്. വൈകാതെ ചോദ്യം ചെയ്യുമെന്ന് വിവരം.
കേസിലെ ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലില്‍ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കില്‍ വെക്കല്‍, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍, 323-ദേഹോപദ്രവം ഏല്‍പിക്കല്‍, 324-ആയുധം ഉപയോഗിച്ച് മര്‍ദിച്ച് ഗുരുതര പരിക്ക് ഏല്‍പിക്കല്‍, 34 സംഘം ചേര്‍ന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലേ കസ്റ്റഡി കൊലയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു.
Follow us on :
Tags:
More in Related News
Please select your location.