Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 16:41 IST
Share News :
കൊടകര: നാടിനെ ബാധിച്ച ലഹരിവിപത്തിന്റെ വ്യാപ്തിയും കൂട്ടായ്മയിലൂടെ അതിനെ ചെറുക്കേണ്ടതിന്റെ അനിവാര്യതയും വരച്ചുകാട്ടി വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ചേര്‍ന്ന് അവതരിപ്പിച്ച തെരുവുനാടകം ശ്രദേ്ധയമായി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച ഏകദിന ലഹരിവിരുദ്ധ കലാജാഥയിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത്.അറിയപ്പെടുന്ന എഴുത്തുകാരനായ ഇ.ഡി.ഡേവിസ് രചനയും തിയേറ്റര്‍ കലാകാരന്‍ പി.ഡി.ഡേവിസ് സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പൂര്‍ണമായും പെന്‍ഷനേഴ്‌സ് യൂനിയന്‍ അംഗങ്ങളാണ് അഭിനേതാക്കളായത്. സ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലഹരിക്കടിമപ്പെടുന്നതും ഇതിനെതിരെ പി.ടി.എ യോഗം ചേര്‍ന്ന് ലഹരിക്കെതിരെ രക്ഷിതാക്കളെ അണിനിരത്തുന്നതുമാണ് നാടകത്തിന്‍രെ പ്രമേയം. നാടകത്തില്‍ വിദൂഷകനായി വേഷമിട്ടത് സംവിധായകന്‍ പി.ഡി.പൗലോസാണ്. ടി.എ.വേലായുധന്‍, ഫ്രാങ്കോ,വിദ്യാധരന്‍, വിജയലക്ഷ്മി, സി.പി.ത്രേസ്യ തുടങ്ങിയ 15 -ഓളം പേര്‍ നാടകത്തില്‍ വേഷമി്ട്ടു. കൊടകര ബ്ലോക്ക് പരിധിയിലെ ആമ്പല്ലൂര്‍, വരന്തരപ്പിള്ളി, കോടാലി, കൊടകര, കല്ലൂര്‍, തലോര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ നാടകം അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.