Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്ഭുതങ്ങളുടെ അലമാരകൾ തേടി ചിറമംഗലം എ എം യു പി സ്കൂൾ വിദ്യർത്ഥികൾ നവജീവൻ ബാലവേദിയിലേക്ക്.

20 Jun 2025 08:14 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അത്ഭുതങ്ങളുടെ അലമാരകൾ തേടി ചിറമംഗലം എ എം യു പി സ്കൂൾ വിദ്യർത്ഥികൾ നവജീവൻ ബാലവേദിയിലേക്ക്. വായന വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ബാലവേദി മെമ്പർഷിപ്പ് വിതരണം

വായനശാല പ്രസിഡൻ്റ് വിനോദ് കുമാർ തള്ളശ്ശേരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് സുനു കെ.പി. സ്വാഗതം പറഞ്ഞു. തുടർന്ന് വായനശാല ലൈബ്രറിയൻ വിനീത പ്രദീപ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും രണ്ട് പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ മാനേജർ കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ രാജീവൻ കേലച്ചൻ കണ്ടി, മനീഷ് കെ.പി എന്നിവർ സംസാരിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ ഷാഗി. സി.എം നന്ദി പറഞ്ഞു.

Follow us on :

More in Related News