Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 22:08 IST
Share News :
കടുത്തുരുത്തി: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കോട്ടയം വെൽഫാസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ. പി.സി.ജോർജ് നിർവഹിച്ചു. ഒരുമ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച്
ഒരുമ പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശിൻ്റെ പേരിലുള്ള 13.5 സെൻ്റ് വസ്തുവിൽ 6.5 സെൻ്റ് വസ്തു സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഞീഴൂർ വാക്കാട് പരയ്ക്കട്ട് സണ്ണി ജോണിനും കുടുംബത്തിനും സൗജന്യമായി നൽകുന്നതിൻ്റെ കൈമാറ്റവും പി.സി.ജോർജ് നിർവഹിച്ചു. ചടങ്ങിൽ ജോസ് പ്രകാശിൻ്റെ ഭാര്യ സുധർമ്മണിയും പങ്കെടുത്തു. ഈ വസ്തുവിൽ വീടും ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച് നൽകുമെന്ന് ഒരുമ പ്രസിഡൻ്റ് അറിയിച്ചു.മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
പഞ്ചായത്തംഗം ശരത് ശശി അദ്യക്ഷത വഹിച്ചു..ബോബൻ മഞ്ഞളാമല മുഖ്യപ്രഭാഷണം നടത്തി. വെൽഫാസ്റ്റ് ആശുപത്രി എം.ഡി.ഡോ.പൗലോസ് തോമസ്,
മെഡിക്കൽ ക്യാമ്പിൽ വിവിധ ഡോക്ടർമാരാൽ അസ്ഥി, വാദ രോഗങ്ങൾ, കൈ-കാൽ-കഴുത്ത്-മുട്ട് വേദന എന്നിവയുടെ രോഗ നിർണ്ണയവും ജീവിത ശൈലി രോഗങ്ങൾ പനി, ചുമ, തലവേദന, രക്ത സമ്മർദ്ദം, ശ്വാസ തടസ്സം, എന്നീ രോഗങ്ങൾ പരിശോധിച്ചു.
സൗജന്യ മരുന്നുകളും വിതരണം ചെയ്തു.
വെൽഫാസ്റ്റ് ആശുപത്രി എം.ഡി.ഡോ.പൗലോസ് തോമസ്, ഡോക്ടർമാരായ ബഞ്ചമിൻ ജാർജ്, ഫിലിപ്പ് ജേക്കബ്, ബിജു സെബാസ്റ്റ്യൻ, നിഷ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഒരുമ പ്രവർത്തകരായ ഷാജി അഖിൽ നിവാസ്, ജോയി മൈലം വേലിൽ, പ്രസാദ് എം, രഞ്ജിത് കെ.എ, ശ്രുതി സന്തോഷ്, സിൻജ ഷാജി, ഐശ്വര്യ സരസപ്പൻ, എ.കെ.രവി, ജോമോൻ തോമസ്, രതീപ്, ദിലീപ് തുടങ്ങിയവർ നേതൃത്യം നൽകി.
Follow us on :
Tags:
More in Related News
Please select your location.