Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 15:15 IST
Share News :
കോട്ടയം: കോട്ടയത്തെ അമലഗിരി ബിഷപ്പ് കുര്യാളശേരി കോളജ് വജ്രജൂബിലിയിലേക്ക് കടക്കുന്നു. മാർ തോമസ് കുര്യാളശേരിയുടെ ദീർഘവീക്ഷണത്തിൻ്റെയും വിദ്യാഭ്യാസ ദർശനത്തിൻ്റെയും സാക്ഷാത്കാരമാണ് 1965 ൽ സ്ഥാപിച്ച ബി. കെ. കോളജ്. അക്ഷരവെളിച്ചത്തിൻ്റെ ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബി. കെ. കോളജ് കേരളത്തിലെ മികച്ച വനിതാ കലാലയങ്ങളിലൊന്നാണ്.
ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ സെപ്തംബർ 24ന് രാവിലെ 10.30ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി. നിർവ്വഹിക്കും.
പ്രഗല്ഭരായ അധ്യാപകർ, പ്രശാന്തവും വിദ്യാർത്ഥി സൗഹൃദപരവുമായ പഠനാന്തരീക്ഷം, ആധുനികരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന സാങ്കേതികമികവാർന്ന ക്ലാസ്റൂമുകൾ, സമാധാന പൂർണ്ണവും ശാന്തവുമായ കലാലയാന്തരീക്ഷം എന്നിവ അലഗിരിബി.കെ.കോളേജിൻ്റെ സവിശേഷതകളാണ്. നിരവധി യൂണിവേഴ്സിറ്റി റാങ്കുകൾ, പാഠ്യ-പാഠ്യേതര രംഗത്തെ അപൂർവ്വ നേട്ടങ്ങൾ. NAAC A+ ഗ്രേഡ്, NIRF റാങ്കിംഗ് എന്നിവ കോളജിനെ മികവിൻ്റെ കേന്ദ്രമാക്കുന്നു.
വജ്രജൂബിലി സമ്മേളനത്തിൽ കോളജ് മാനേജർ റവ സി. ലില്ലി റോസ് അദ്ധ്യക്ഷത വഹിക്കും. വജ്രജൂബിലി വർഷത്തിലെ പ്രത്യേക കർമപദ്ധതികളുടെ റിലീസിംഗ് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.
അറുപതാം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കോളജിൻ്റെ വളർച്ചയിൽ ഒപ്പം നടന്ന 60 ഗുരുഭൂതരെ ആദരിക്കും. അമലഗിരിയിലെ വിദ്യാർത്ഥിനികളായിരുന്ന 60 സന്യസ്തസമർപ്പിതരുടെ സാന്നിധ്യവും ഉണ്ടാകും. അധ്യാപകരും അനധ്യാപകരും പൂർവ്വവിദ്യാർത്ഥിനികളും രക്ഷാകർതൃ പ്രതിനിധികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭരും പൊതുജനങ്ങളും പങ്കെടുക്കും. എം.ജി. സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി. ടി. അരവിന്ദകുമാർ, പ്രിൻസിപ്പൽ ഡോ. മിനി തോമസ്, ഡോ. മിനി ആലീസ്, ഡോ. രേഖ മാത്യൂസ്, ഡോ. സ്റ്റാർലെറ്റ് മാത്യു എന്നിവർ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.