Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 11:21 IST
Share News :
കൊല്ലം: പരവൂർ - മയ്യനാട് കായൽ പാലം യാധാർത്ഥ്യമാക്കണം
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രഖ്യാപനമാണ് പരവൂർ - മയ്യനാട് കായൽ പാലത്തിനുള്ളത്. . പരവൂർ നഗരത്തിലെ ഏകദേശം 45000 ന് മുകളിൽ വരുന്ന ജനങ്ങൾക്കും, അത്ര തന്നെ ജനസംഖ്യ ഉള്ള മയ്യനാട് പ്രദേശത്തിനും, കൊട്ടിയം, ഇരവിപുരം ഉൾപ്പടെ കൊല്ലം കോർപ്പറേഷനിൽ പെടുന്ന കുറച്ചു ഭാഗം ഒക്കെചേരുമ്പോൾ ഏകദേശം 1.5 ലക്ഷത്തിൽ ഏറെ പേരുടെ ഗതാഗത പ്രശ്നമാണ്.
ഈ പാത വരുന്നതൊടെ കേവലം പരവൂർ - മയ്യനാട് പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം മാത്രമല്ല മയ്യനാട് , ഇരവിപുരം , കൊല്ലം കോർപ്പറേഷനിന്റെ ഭാഗമായ പ്രദേശങ്ങളിൽ നിന്നൊക്കെ പാരിപള്ളിയിലെ കൊല്ലം ഗവ .മെഡിക്കൽ കോളേജിൽ എളുപ്പത്തിൽ എത്താൻ കഴിയുന്ന പുതിയ റോഡ് സൗകര്യം കൂടി ആണ് യഥാർഥ്യമാവുന്നത്.
വർക്കല - പരവൂർ - കൊല്ലം തീരദേശ ടൂറിസ്സം ബെൽറ്റിന് ഒപ്പം തന്നെ വർക്കല - പരവൂർ - മൺട്രോത്തുരുത്ത് ടൂറിസ്സം കോറിഡോർ കൂടി ആകുമായിരുന്നു ഈ പദ്ധതി . പരവൂർ കയൽ , മയ്യനാട് , കൊട്ടിയം മേഖലകളുടെ ടൂറിസ്സം വികസനത്തിനും പാത അനുയോജ്യമാണ്. പാലത്തിൻ്റെ അഭാവം മൂലം ടൂറിസ്സം വർക്കല - പരവൂർ - കൊല്ലം തീരദേശ മേഖലയിൽ മാത്രം കേന്ദ്രീകരിച്ച് ആണ് ഇപ്പോൾ വികസിക്കുന്നത്. ടൂറിസ്സം വികസനം പരവൂർ കായലിൻ്റെ ഭാഗമായിട്ടുകൂടി മയ്യനാട്, കൊട്ടിയം മേഖലകളിലേക്ക് അത് എത്തുന്നില്ല , പരവൂരിൽ നിന്ന് റോഡ് കണക്ടിവിറ്റി ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം.
കാലാകാലങ്ങളിൽ മാറി മാറി വന്ന നേതാക്കൾ ഈ പാലത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഉചിതമായ നടപടികൾ കൈകൊള്ളുന്നതിൽ പരാജയപെട്ടു. മയ്യനാട് മേഖലയിൽ നിന്നും കൊട്ടിയം മേഖലയിൽ നിന്നുമുള്ള യാത്രക്കാർക്ക് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു പാലം വരുന്നതോടു കൂടി മയ്യനാട് നിന്ന് വെറും 2.5 കിലോലോമീറ്റർ മാത്രം അധികം സഞ്ചരിച്ചാൽ മതിയാകും.
മാറി മാറി വരുന്ന ബഡ്ജറ്റുകളിൽ ഫണ്ട് മാറ്റി വക്കുന്നതല്ലാതെ പുരോഗതി ഉണ്ടാകുന്നില്ല. കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി 25 കോടി വീതം മറ്റി വച്ചു. 35 ലക്ഷത്തിൻ്റെ എസ്റ്റിമേറ്റ് തയ്യറാക്കി പൊതുഗതാഗത വകുപ്പ് സർക്കാർ അനുമതിക്കായി വച്ചിട്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോഴും അങ്ങനെതന്നെ കടലാസിൽ ഉറങ്ങുന്നു. പാലം പണിയിൽ യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല.
പദ്ധതി പ്രകാരം മയ്യനാട് പുല്ലിച്ചിറ കാക്കോട്ടുമൂല യിൽ നിന്ന് പരവൂർ കുറുമണ്ടലിലേയ്ക്കാണ് പാലം വരേണ്ടത്. പരവൂർ ൽ നിന്ന് മയ്യനാട് വരെ സഞ്ചരിക്കാൻ ഇന്ന് ഏകദേശം 9 KM മുകളിൽ ആണ് സഞ്ചരിക്കേണ്ടി വരുന്നത്, പാലം വരുന്നതോട് കൂടി ഇത് 2.5 Km ആയീ കുറയുന്നു . പരവൂർ നഗരസഭ യുടേയും മയ്യനാട് പഞ്ചായത്തിൻ്റേയും വികസനത്തിനും, കച്ചവടവ്യാപാര ബന്ധം വികസിക്കുന്നതിനും, പരവൂരിൽ നിന്ന് കൊല്ലം നഗരത്തിലേക്ക് കുറഞ്ഞ ദൂരത്തിലും സമയത്തിലും എത്താൻ സാധിക്കും പരവൂർ കായൽ പാലം യാഥാർത്ഥ്യം ആകുന്നതോടെ.
Follow us on :
More in Related News
Please select your location.