Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 18:36 IST
Share News :
മലപ്പുറം: തെറ്റായ കണക്കുകൾ കൊണ്ട് മലപ്പുറത്തെ ജനങ്ങളെ വഞ്ചിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നതെന്നും ഈ ഭരണകൂട ധാഷ്ഠ്യത്തെ ബഹുജന സമരങ്ങളിലൂടെ ചെറുത്തു തോൽപിക്കുമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. പ്ലസ് വൺ മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലപ്പുറത്ത് 32336 വിദ്യാർത്ഥികൾക്ക് സീറ്റില്ല. മലബാറിൽ എഴുപതിനായിരം വിദ്യാർത്ഥികൾക്കാണ് തുടർപഠനത്തിന് അവസരം നിഷേധിക്കപ്പെട്ട് പുറത്ത് നിൽക്കുന്നത്.
ഇടതു സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഹൈവേ ഉപരോധത്തിൽ ജില്ല വൈസ് പ്രസിഡന്റ് വി.ടി.എസ്.ഉമർ തങ്ങൾ, ജില്ല സെക്രട്ടറി ഫായിസ് എലാങ്കോട്, സെക്രട്ടറിയേറ്റ് ജസീം കൊളത്തൂർ, തവനൂർ മണ്ഡലം സെക്രട്ടറി ഹിലാൽ തവനൂർ, വണ്ടൂർ മണ്ഡലം ജോയിൻ സെക്രട്ടറി ഷമീം ഫർഹാൻ, ഉസാമ നിദാൽ എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്തവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങി.
ഈ മാസം ഇരുപത്തഞ്ചിന് ജില്ലാ കമ്മിറ്റി മലപ്പുറം പട എന്ന പേരിൽ കലക്ട്രേറ്റ് മാർച്ച് നടത്തും. അവസരം നിഷേധിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ റമീസ് ചാത്തല്ലൂർ, അഡ്വ:ഫാത്തിമത്ത് റാഷിന, നേതാക്കളായ ദിൽഷാൻ മങ്കട, ഹാദി യു ടി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.