Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 21:31 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുതൽ കടലുണ്ടിക്കടവ് വരെ ബി.എം.ബി.സി. പ്രവൃത്തികൾ പുനരാരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ ശനിയാഴ്ച 16 മുതൽ പ്രവൃത്തിതീരുന്നതുവരെ പൂർണമായും നിരോധിച്ചതായി എക്സി. എൻജിനീയർ അറിയിച്ചു. ചേളാരിയിൽനിന്ന് തിരൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ കൂട്ടുമുച്ചിയിൽനിന്ന് തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡിൽ പുത്തരിക്കലിൽ പ്രവേശിച്ച് പരപ്പനങ്ങാടി റെയിൽവേ ഓവർ ബ്രിഡ്ജ് വഴി പോകണം.
കടലുണ്ടിയിൽനിന്ന് തിരൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കോട്ടക്കടവ് പാലം അനുബന്ധ റോഡ് വഴി അത്താണിക്കലിൽ വന്ന്, ഇരുമ്പോത്തിങ്ങൽ-കൂട്ടുമൂച്ചി-അത്താണിക്കൽ റോഡ് വഴി കൂട്ടുമൂച്ചിയിൽനിന്ന് തയ്യിലപ്പടി- ഇരുമ്പോത്തിങ്ങൽ റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി- അരീക്കോട് റോഡിൽ പുത്തരിക്കലിൽ പ്രവേശിച്ച് പരപ്പനങ്ങാടി റെയിൽവേ ഓവർ ബ്രിഡ്ജ് വഴി പോകണം.
ഗതാഗതനിയന്ത്രണം ഉള്ളതിനാൽ ഭാരവാഹനങ്ങൾ ദേശീയപാത വഴി തിരിഞ്ഞ് പോകണം. കാൽനടക്കാരും, വാഹനത്തിൽ യാത്ര ചെയ്യുന്നവരും കരുതലോടെ സഞ്ചരിക്കണമെന്നും എക്സി. എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.