Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 12:24 IST
Share News :
കോട്ടയം: കോട്ടയം സി.എം.എസ് കോളജ് റോഡിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ എട്ടരയോടെ സിഎംഎസ് കോളേജ് റോഡിന് സമീപത്തായിരുന്നു അപകടം. കുമരകം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽനിന്നെത്തിയ കാറിൽ ഇടിക്കുകയായിരുന്നു. എതിർ ദിശയിൽനിന്നെത്തിയ കാറിൽ ഉണ്ടായിരുന്നവർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് സിഎംഎസ് കോളജ് റോഡിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.