Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേതാവിന് മർദ്ദനം; സി പി ഐ പ്രതിഷേധിച്ചു

23 Jul 2024 09:39 IST

Anvar Kaitharam

Share News :

ചെറായി: സി.പി.ഐ. ചെറായി ലോക്കൽ കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.)

വൈപ്പിൻ മണ്ഡലം സെക്രട്ടറിയുമായ പി.എസ്. സുനിൽകുമാറിനെ അജ്ഞാതസംഘം ആക്രമിച്ചതിൽ പ്രതിഷേധം.

ഞായറാഴ്ച രാത്രി പത്തരമണിയോടെ ചെറായി സ്റ്റാർ ലെയ്ൻ റോഡിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ കൈ ഒടിയുകയും ദേഹത്ത് സാരമായി പരിക്കേൽക്കുകയും

ചെയ്തിട്ടുണ്ട്. സുനിൽ കുമാർ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നിൽ സി.പി.എം. ഗുണ്ടകളാണെന്നാണ് സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെ ആരോപണം. ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നാണ് ആക്രമണം.


പി.എസ്. സുനിൽ കുമാറിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച

വൈകീട്ട് സി. പി.ഐ. വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. ദേവസ്വം നടയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി എൻ. കെ. ബാബു അധ്യക്ഷത വഹിച്ചു. വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ്കുമാർ, എം.ബി. അയൂബ്, പി.എസ്. ഷാജി, പി.ജെ. കുശൻ, ടി.എ. ആന്റണി, എം.ആർ. സുധീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Follow us on :

More in Related News