Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാജന്‍ സാമുവല്‍ കൊലക്കേസ്: മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റിയ വാക്കത്തി കനാലില്‍ നിന്ന് കണ്ടെത്തി

07 Feb 2025 21:14 IST

ജേർണലിസ്റ്റ്

Share News :


മൂലമറ്റം: സാജന്‍ കൊലക്കേസിലെ പ്രതികളെ കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൂലമറ്റം കനാലില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റിയ വാക്കത്തി കനാലില്‍ നിന്ന് കണ്ടെത്തി. കൊലക്ക് ഉപയോഗിച്ചതും കൈവെട്ടിയെടുത്തതുമായ വാക്കത്തിക്ക് വേണ്ടി ബോംബ് സ്‌ക്വാഡ് തെരച്ചില്‍ നടത്തി എങ്കിലും ആദ്യം കണ്ടെത്താനായിരുന്നില്ല. കൈ വെട്ടി എടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ പറഞ്ഞതനുസരിച്ചു കനാലില്‍ പോലീസ് ആദ്യം തെരച്ചില്‍ നടത്തിയിരുന്നു. കാഞ്ഞാര്‍ എസ്.എച്ച്.ഒ കെ.എസ് ശ്യാംകുമാര്‍ മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെയും, കെ എസ് ഇ.ബോര്‍ഡിന്റെയും സഹായത്താല്‍ കനാലിലെ വെള്ളം ചെറിയ തോതില്‍ കുറച്ച് ഫയര്‍‌സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റ്റി.കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ പോലീസിനൊപ്പം ഒമ്പതഗ സംഘം കനാലില്‍ കാന്തം ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ കൊലയ്ക്ക് ഉയോഗിച്ച വാക്കത്തി കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് തെരച്ചില്‍ തുടങ്ങി 12 മണിയോടെ വാക്കത്തി കണ്ടെടുത്തു. കീഴടങ്ങിയ പ്രതി ഉള്‍പ്പെടെ എട്ട് പേരുടേയും വിരലടയാളം എടുത്തു. പ്രതികളെ എല്ലാം മൂലമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെള്ളിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി. കൊല നടന്നത് മേലുകാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതു കൊണ്ട് ഇനി തെളിവെടുപ്പ് മേലുകാവ് പോലീസിനാണ്. ഫയര്‍ഫോഴ്സ് ജീവനക്കാരായ ഷിന്റോ ജോസ്, അരവിന്ദ് എസ്.ആര്‍, കെ.പി പ്രവീണ്‍ എന്നിവരാണ് വെള്ളത്തിലൂടെ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ വാക്കത്തിക്കായി തെരച്ചില്‍ നടത്തിയത്.

Follow us on :

More in Related News