Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി വിട്ടുനിന്നു; കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

29 Aug 2024 10:14 IST

CN Remya

Share News :

കോട്ടയം: കോട്ടയം നഗരസഭയിൽ ബിജെപി വിട്ട് നിന്നതോടെ ചെയർപേഴ്സണെതിരായ അവിശ്വാസം പരാജയപ്പെട്ടു. നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെയാണ് എൽ ഡി എഫ്  അവിശ്വാസം കൊണ്ടുവന്നത്. ക്വാറം തികയാത്തതിനെ തുടർന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല. ബി ജെ പി -  യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് അവിശ്വാസം ചർച്ചക്ക് എടുക്കാൻ കഴിയാതിരുന്നത്.

എൽ ഡി എഫിലെ 22 അംഗങ്ങൾ മാത്രമാണ് രാവിലെ ഒമ്പതിന് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയിൽ ഹാജരായിരുന്നത്. അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത് 27 അംഗങ്ങളുടെ പിന്തുണയായിരുന്നു.

ഇന്ന് ഉച്ച കഴിഞ്ഞ് വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

Follow us on :

More in Related News