Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊട്ടുക്കരയിലെ ഇരട്ടകൾക്കിത് ഇരട്ടിമധുരം

17 May 2024 16:50 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കൊട്ടുക്കര പി പിഎം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് ഇരട്ടകൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറി. പ്ലസ് ടു സയൻസ് വിഭാഗത്തിലെ അഹമ്മദ് റിസിൻ, അഹമ്മദ് റിസ് വിൻ,

കെ മിൽഹ ഫാത്തിമ, കെ മിൻഹ ഫാത്തിമ,

ഹുദാ കൊറ്റങ്ങോടൻ, ഹിബ കൊറ്റങ്ങോടൻ എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. ഈ വർഷത്തെ പ്ലസ് ടു ഫലം വന്നപ്പോൾ 134 മുഴുവൻ എ പ്ലസുമായി കൊട്ടുക്കരക്ക് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.

വിജയികളെ സ്കൂൾ സ്റ്റാഫ്, പിടിഎ, മാനേജ്മെന്റ് എന്നിവർ അനുമോദിച്ചു.


ചിത്രത്തിൽ (മുകളിൽ ഇടത്ത് നിന്ന് താഴേക്ക് ക്രമത്തിൽ):-

കെ. മിൻഹ ഫാത്തിമ, കെ. മിൽഹ ഫാത്തിമ.

അഹമ്മദ്‌ റിസ്വിൻ, അഹമ്മദ്‌ റിസിൻ.

ഹിബ കൊറ്റങ്ങോടൻ, ഹുദ കൊറ്റങ്ങോടൻ എന്നിവർ

Follow us on :

More in Related News