Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 21:54 IST
Share News :
വൈക്കം: ബാലഗോകുലം കോട്ടയം ജില്ലാ വാർഷിക സമ്മേളനം ജൂൺ 30 ഞായറാഴ്ച രാവിലെ 9.30 മുതൽ 4 മണി വരെ കടുത്തുരുത്തി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം ഡോ. അനിൽ രാഘവൻ ഉൽഘാടനം ചെയ്യും. രാജേഷ് കുമാർ അദ്ധ്യക്ഷതവഹിക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി ടി. ജി. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പൊതു കാര്യദർശി കെ എൻ സജികുമാർ, പി എൻ സുരേന്ദ്രൻ, പി സി ഗിരീഷ് കുമാർ, വി എസ് മധുസൂദനൻ, എം ബി ജയൻ, ബി. അജിത് കുമാർ, കെ. കെ. സനൽകുമാർ, കെ. ജി രഞ്ജിത്, എം ആർ രാജേഷ്, ഗീത ബിജു. ബിനോയ് ലാൽ, എൻ കെ സജികുമാർ, എസ് ശ്രീനിവാസൻ, എം ആർ അജിത് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കും. ഗോകുല സമിതി, പ്രവർത്തക സമിതി , മണ്ഡലം, താലൂക്ക്, ജില്ല ചുമതലക്കാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.