Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനനേതാവിന്റെ ഓർമ നിറച്ച് പെരുന്നാൾ ദിനം തെരുവുകളിൽ ഭക്ഷണം നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

10 Apr 2024 14:19 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. "വിശപ്പ് അറിഞ്ഞു വിളമ്പാൻ യൂത്ത് കോൺഗ്രസ്സ്" എന്ന ആശയം മുൻനിർത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയിലും തെരുവുകളിൽ കഴിയുന്നവർക്കും പെരുന്നാൾ വിഭവങ്ങൾ നൽകിയത്.


മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ദാവൂദ് കുന്നംപള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിഹാദ് സി.കെയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ലുക്മാൻ കാരി, അനിൽകുമാർ, ഹബീബ് ബംഗാലത്ത്, ശിഹാബ് നീറാട്, അരവിന്ദ്, നിയാസ്, അബു ലഫിൻ, നിയാസ്, അജുൽ ദാസ്,ഹുദൈഫ ദാവൂദ്, സാബിത്ത് മേലെപറമ്പ്, സുഹൈൽ, നാസർ മങ്ങാട്ട് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News