Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ ഛായചിത്ര പ്രയാണം

13 Oct 2024 16:28 IST

- Anvar Kaitharam

Share News :

ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ ഛായചിത്ര പ്രയാണം


പറവൂർ: ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ ഛായചിത്ര പ്രയാണം ജന്മനാടും ഇടവകയുമായ കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും തുടക്കം കുറിച്ചു.

സഹവികാരി ഫാ.സുജിത്ത് സ്റ്റാൻലി നടുവിലപ്പറമ്പിൽ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മരട് മുത്തേടം വിശുദ്ധ മേരി മാഗദലിൽ പള്ളിയിൽ നവംബർ നാലിന് നടക്കുന്ന വാകയിലച്ചൻ്റെ 93-ാം സ്മരണാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ഛായചിത്ര പ്രയാണം. ഫാ. റിനോയ് കളപ്പുരയ്ക്കൽ നേതൃത്യം നൽകി. വരാപ്പുഴ ക്രിസ്തുരാജാപള്ളി, ചേരാനല്ലൂർ നിത്യസഹായ മാതാ ചർച്ച്, സെൻ്റ് ജെയിംസ് പള്ളി, ചിറ്റൂർ തിരുകുടുംബ പള്ളി, വടുതല സെൻ്റ് ആൻ്റണി സ് പള്ളി, സെൻ്റ് ഫ്രാൻസിസ് അസീസ്സി കത്തിഡ്രൽ പെരുമാന്നൂർ സെൻറ് ജോർജ് പള്ളി, എളക്കുളം ഫാത്തിമ മാതാ പള്ളി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഛായചിത്ര പ്രയാണം മുത്തേടം പള്ളിയിൽ സമാപിച്ചു നുറു കണക്കിന് വിശ്യാസികളും വാകയിലച്ചൻ്റ് ജന്മനാടായ കൂനമ്മാവിലെ വാകയിൽ ഫാമിലി ട്രസ്റ്റിന്റെ അംഗങ്ങളും പ്രയാണത്തിൽ പങ്കാളികളായി.

Follow us on :

More in Related News