Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഗാന്ധിനഗറിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു.

17 Jun 2024 21:25 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഗാന്ധിനഗർ ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനു പിന്നിൽ പ്രഫഷണൽ സംഘമെന്ന് സൂചന.

വീടിന്റെ മുൻ വാതിലിലെ പാളി

ഇളക്കിമാറ്റിയാണ് സംഘം ഉള്ളിൽ

പ്രവേശിച്ചത്. ഇതുവഴി തന്നെയാണ്

പ്രതികൾ പുറത്തിറങ്ങിയിരിക്കുന്നതും.

ഗാന്ധിനഗർ മെഡിക്കൽ കോളേജ്

റൂട്ടിൽ ചെമ്മനംപടിയിൽ ആലപ്പാട്ട്

ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം

മോഷണം നടന്നത്. വീടിന്റെ മുൻ

വാതിലിന്റെ താഴെ ഭാഗത്തെ പാളി

ഇളക്കി മാറ്റിയ ശേഷമാണ് പ്രതികൾ

വീടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്.

ഈ പാളിയിലൂടെ ഉള്ളിൽ കടന്ന

മോഷ്ടാക്കൾ വീട് മുഴുവൻ ഇളക്കി

മറിച്ച് പരിശോധിച്ചിട്ടുണ്ട്. തുടർന്ന്, വീട്ട്

ഉടമയായ ചന്ദ്രന്റെ മുറിയിലെ

അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട്

പവൻ സ്വർണമാണ് കവർന്നത്.

അഞ്ച് വളയും ഒരു മാലയുമാണ്.

ഇദ്ദേഹത്തിന്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്.ഇത് കൂടാതെ ഇദ്ദേഹത്തിന്റെ മകളുടെ മുറിയിൽ കഴിഞ്ഞ ദിവസം ലോക്കറിൽ നിന്നും എടുത്ത് സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും നഷ്ടമായിട്ടുണ്ട്. ലോക്കറിൽ നിന്നും എടുത്ത രണ്ട് മാലയും വളകളും കമ്മലുകളുമാണ് ഈ മുറിയിലുണ്ടായിരുന്നത്. ഇതും മോഷണം പോയിട്ടുണ്ട്. ഇന്ന് നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മകൾ ലോക്കറിൽ നിന്നും ആഭരണങ്ങൾ എടുത്തത്. ഇതാണ് ഇപ്പോൾ മോഷണം പോയിരിക്കുന്നത്. വീടിനുള്ളിൽ ലാപ് ടോപ്പുകളും വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇത് ഒന്നും നഷ്ടമായിട്ടില്ല. വീടിനുള്ളിൽ വില പിടിപ്പുള്ള വാച്ചുകളും മറ്റുള്ള സാധനങ്ങളും ഉണ്ടായിരുന്നു. ഇതും മോഷ്ടാവ് കവർന്നിട്ടില്ല.ഇന്ന് രാവിലെ വീട്ടുകാർ മൂന്നാറിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രണ്ടു നില വീടിന്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയ ശേഷം ഉള്ളിൽ കടന്ന മോഷ്ടാവ് വീട് പൂർണമായും അരിച്ചു പെറുക്കിയിട്ടുണ്ട്. വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണമാണ് മോഷണം പോയത്. വീടിനുള്ളിൽ പൂർണമായും അരിച്ചു പെറുക്കിയെങ്കിലും ഉള്ളിലുണ്ടായിരുന്ന ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ധരും സൈന്റിഫിക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Follow us on :

More in Related News