Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിനു പ്രവർത്തനമാരംഭിക്കാം

05 Sep 2024 19:25 IST

Jithu Vijay

Share News :

മലപ്പുറം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇളവുകൾ നൽകിയതോടെ തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഉടൻ പ്രവർത്തന സജ്ജമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ ഓങ്കോളജി ബ്ലോക്കിന് പാർഷ്യൽ ഒക്യുപൻസി നൽകാൻ മന്ത്രി നഗരസഭയ്ക്ക് നിർദേശം നൽകി. മലപ്പുറത്ത് നടന്ന ജില്ലാതല അദാലത്തിലാണ് തീരുമാനം. നിർമ്മാണം പൂർത്തിയായെങ്കിലും കെട്ടിട നിർമ്മാണ ചട്ടങ്ങളിലുണ്ടായിരുന്ന നൂലാമാലകളിൽ കുടുങ്ങി ഓങ്കോളജി വിഭാഗം പ്രവർത്തന സജ്ജമായിരുന്നില്ല. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തത് ആയിരുന്നു പ്രധാന തടസ്സം. ഇതിന് പരിഹാരം കാണാനാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറ ജില്ലാ തദ്ദേശ അദാലത്തിലേക്ക് പരാതി നൽകിയത്. 

പീഡനാരോപണം- ആ ദിവസങ്ങളിൽ നിവിൻ കൊച്ചിയിലെന്നുതെളിയിക്കുന്ന ബില്ലുകൾ പുറത്ത്

സർക്കാർ ആശുപത്രിയുടെ കെട്ടിടമാണ് എന്നത് കണക്കിലെടുത്ത്, നിർമ്മാണത്തിലെ 8 അപാകതകൾ ഇളവ് ചെയ്ത് നൽകാൻ മന്ത്രി നിർദേശിച്ചു. ചീഫ് ടൗൺ പ്ലാനർ പരിശോധിച്ച് പുതുക്കിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി പരിഹരിക്കാൻ മന്ത്രി ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്കി. പിസിബി, ഫയർ എൻ ഒ സികൾ ആശുപത്രി അധികൃതർ സമർപ്പിക്കണം. ഈ നിബന്ധനകളോടെയാണ് പാർഷ്യൽ ഒക്യുപൻസി അനുവദിക്കുക. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ കെട്ടിടം നിർമ്മിക്കുന്നതിന് ചുമതല വഹിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യാനും മന്ത്രി നിർദേശിച്ചു. 


Follow us on :

More in Related News