Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം : തൊടുപുഴയ്ക്ക് ഹാട്രിക് കിരീടം

30 Nov 2024 21:40 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം :



തൊടുപുഴയ്ക്ക് ഹാട്രിക് കിരീടം


കഞ്ഞിക്കുഴി: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹാട്രിക് കിരീടം സ്വന്തമാക്കി തൊടുപുഴ ഉപജില്ല. യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 948 പോയിന്റുമായാണ് തൊടുപുഴ മൂന്നാം തവണയും ഓവറോള്‍ കിരീടം ചൂടിയത്. 873 പോയിന്റ് നേടി കട്ടപ്പനയും 808 പോയിന്റ് നേടി അടിമാലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി.വിഭാഗത്തില്‍ കട്ടപ്പനയ്ക്കും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴയ്ക്കുമാണ് ഒന്നാം സ്ഥാനം.

സ്‌കൂളുകളില്‍ 261 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് എച്ച്.എസ്.എസ്. ചാമ്പ്യാന്‍മാരായി. കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസ്. രണ്ടാമതും

കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.


ഓവറോള്‍-ഉപജില്ല


1.തൊടുപുഴ-948

2.കട്ടപ്പന-873

3.അടിമാലി- 808

4.നെടുങ്കണ്ടം-737

5.പീരുമേട്-563

6.അറക്കുളം-540

7.മൂന്നാര്‍-152


-സ്‌കൂളുകള്‍


1.കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് എച്ച്.എസ്.എസ്.-261

2. കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസ്.-238

3. കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-223

4.ഇരട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസ്.-147

5.അട്ടപ്പള്ളം സെ്ന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ്.-138


-ഉപജില്ല


യു.പി.: കട്ടപ്പന-179, തൊടുപുഴ-174, നെടുങ്കണ്ടം-166, അടിമാലി-150, പീരുമേട്-126, അറക്കുളം-117, മൂന്നാര്‍-75.


എച്ച്.എസ്: തൊടുപുഴ-394, കട്ടപ്പന-348, അടിമാലി-341, നെടുങ്കണ്ടം-298, പീരുമേട്-244, അറക്കുളം-194, മൂന്നാര്‍-61


എച്ച്.എസ്.എസ്.: തൊടുപുഴ-385, കട്ടപ്പന-351, അടിമാലി-320, നെടുങ്കണ്ടം-281, അറക്കുളം-239, പീരുമേട്-203, മൂന്നാര്‍- 11.


-സ്‌കൂള്‍


യു.പി.: കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് എച്ച്.എസ്.എസ്.-53, കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-45, എസ്.എം.യു.പി.എസ്.മറയൂര്‍-43.


എച്ച്.എസ്.: കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസ്.-112, കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് എച്ച്.എസ്.എസ്.-89, കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-84.


എച്ച്.എസ്.എസ്.: കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് എച്ച്.എസ്.എസ്.-114, കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-94, കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസ്.-93.


-സംസ്‌കൃതോത്സവം


യു.പി.സംസ്‌കൃതോത്സവത്തില്‍ 93 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്. 45 പോയിന്റുമായി ആതിഥേയരായ എസ്.എന്‍.യു.പി.സ്‌കൂള്‍ നങ്കിസിറ്റിയാണ് സ്‌കൂളുകളില്‍ ഒന്നാമത്.

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തിലും 90 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്. നരിയംപാറ മന്നം മെമ്മോറിയാല്‍ എച്ച്.എസ്. 90 പോയിന്റുമായി സ്‌കൂളുകളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയത്.


-അറബിക് കലോത്സവം

യു.പി.വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയിന്റ് നേടി തൊടുപുഴ ഉപജില്ല ഒന്നാമതെത്തി. 63 പോയിന്റ് നേടിയ വാഴത്തോപ്പ് എസ്.ജി.യു.പി.സ്‌കൂളാണ് ഒന്നാമത്.

എച്ച്.എസ്.വിഭാഗം അറബിക് കലോത്സവത്തില്‍ 95 പോയിന്റുമായി നെടുങ്കണ്ടം കിരീടം നേടി. സ്‌കൂളുകളുടെ വിഭാഗത്തില്‍ 65 പോയിന്റുമായി കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ചാമ്പ്യന്‍മാര്‍.

Follow us on :

More in Related News