Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയം കൊട്ടാരം സന്ദർശിക്കാം

15 May 2024 13:56 IST

Anvar Kaitharam

Share News :

പാലിയം കൊട്ടാരം സന്ദർശിക്കാം


പറവൂർ: അന്താരാഷ്ട്ര മ്യൂസിയം ദിനമായ 18ന് പാലിയം കൊട്ടാരത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് മുസിരിസ് പ്രൊജക്റ്റ്സ് മാനേജിംഗ് ഡയറക്ടർ ഡോ.കെ മനോജ് കുമാർ അറിയിച്ചു.

രാത്രി ഒമ്പതു വരെ പ്രവേശനം അനുവദിക്കും. അന്നേ ദിവസം ക്വിസ് മത്സരം, മുസിരിസ് പൈതൃക സഞ്ചാര പഠനം, ഹെറിറ്റേജ് വാക്ക് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി ഏഴിന് കലാമണ്ഡലം ശ്രീനാഥിൻ്റെ ചാക്യാർകൂത്ത്, എട്ടിന് ആദിശേഷിൻ്റെ വയലിൻ കച്ചേരി എന്നിവയും ഉണ്ടാകും.കേരളത്തിൽ ആദ്യമായാണ് ഒരു മ്യൂസിയം രാത്രിയിൽ സഞ്ചാരികൾക്കായി തുറന്ന് നൽകുന്നതെന്ന് ഡോ.കെ മനോജ്കുമാർ പറഞ്ഞു.


Follow us on :

More in Related News