Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 18:16 IST
Share News :
കോഴിക്കോട് : ഹനുമാൻ സേന ഭാരത്തിന്റെ സംസ്ഥാന കമ്മിറ്റി പുനസംഘടനയും മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ഹോട്ടൽ അളകാപുരിയിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രചാർ പ്രമുഖ സഞ്ജയ് നിസരി ഉദ്ഘാടനം ചെയ്തു.
ലോകത്ത് മതവായി കാണുന്ന ഒരു സംസ്കാരവും ലോക മതങ്ങളുടെ മാതാവുമാണ് ഭാരതം. അതുകൊണ്ടാണ് ഭാരതത്തെ മാതാവായി കണക്കാക്കുന്നത് ഇങ്ങനെ കാണാൻ സാധിക്കാത്തവർ രാജ്യദ്രോഹികൾ ആണെന്ന് അത്തരക്കാരെ ഒറ്റപ്പെടുത്താൻ രാജ്യ സ്നേഹികൾ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത പത്രപ്രവർത്തകരായ പിസി ഹരീഷ്, അത്തിക്കൽ സുന്ദരൻ എന്നിവരെ ഉപഹാരം നൽകി സംസ്ഥാന ചെയർമാൻ ആദരിച്ചു. ശ്രീഹരി കുനിയിൽ, അഡ്വക്കേറ്റ് സുധാകരൻ കൊയിലാണ്ടി, ലക്ഷ്മി ഗോപാല കൃഷ്ണൻ, അഖിൽ ജയ് റൈഡേഴ്സ്, പ്രേം ആചാരി തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ സംസ്ഥാന ചെയർമാൻ വായപുത്രന് മെമ്പർഷിപ്പ് വിതരണം ചെയ്തു. ആഷിക് വിശ്വനാഥ്, ശ്യാമള ബേപ്പൂർ, മീന എടവണ്ണപ്പാറ, ശ്രീഭദ്ര കൊളുത്തൂർ, സ്നേഹരാജ്, അനിൽജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി കേ സരേന്ദ്രൻ സ്വാഗതവും എം കെ ശശി നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.