Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ പാസ്സഞ്ചർ വണ്ടിയുടെ സമയ മാറ്റം പിൻവലിക്കുക.

26 Oct 2024 20:51 IST

PALLIKKARA

Share News :

ദിവസവും സർവീസ് ഉണ്ടെന്ന് പറഞ്ഞ് കൊണ്ട് സ്ത്രീകളും വിദ്യാർത്ഥികളും സാധാരണക്കാരും അടങ്ങുന്ന ഒരു വലിയ വിഭാഗത്തിൻ്റെ യത്രാ സൗകര്യം റെയിൽവേ കവർന്നെടുക്കുന്ന നടപടിയാണ് വീണ്ടും പാസഞ്ചർ ട്രെയിനിൻ്റെ സമയ മാറ്റത്തിലൂടെ  മലബാറിനോട് റെയിൽവേ ചെയ്തത്.

ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അനുവദിച്ച ഷൊർണ്ണൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിനിൻ്റെ ഷൊർണൂരിനും കോഴിക്കോട്ടിനുമിടയിലുള്ള സമയമാറ്റം അടിയന്തിരമായി പുന:പ്പരിശോധിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

മലബാറിലെ യാത്രക്കാര്‍ക്ക് നിലവിലുളള പരിമിതമായ യാത്രാ സൗകര്യത്തെ തകർക്കുന്ന നടപടിയാണിത്. ഏറെ യാത്രാതിരക്കുള ഷൊർണ്ണൂർ , പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കും യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന 06031 വണ്ടിയുടെ സമയമാറ്റത്തിൽ എം.പി. മാർ അടിയന്തിരമായി ഇടപെടണമെന്നും പാസഞ്ചേഴ് സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

06031 നമ്പർ വണ്ടി പഴയ സമയത്തേക്ക് തന്നെ പുനസ്ഥാപിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോവാനും യോഗം തീരുനിച്ചു.

 പാസഞ്ചർ ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും നിർത്തലാക്കിയ 06455, 56663 വണ്ടികള്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. എം ഫിറോസ് ഫിസ, കോഴിക്കോട്, പി. പി രാമനാഥൻ വേങ്ങേരി, പി.പി. അബ്ദുൽ റഹ്മാൻ വള്ളിക്കുന്ന്, രതീഷ് ചെറുപറ്റ, പ്രമോദ് കല്ലായി, അഷ്റഫ് അരിയല്ലൂർ, സുജ കുണ്ടുപറമ്പ്, സുജനപാല്‍ എടത്തോടത്തിൽ, സുധിന വേങ്ങേരി, ഷൈനി , സൗമ്യ ചേളന്നൂർ,  നിഷ നടക്കാവ്, കൃഷ്ണജ തിരുന്നാവായ എന്നിവർ സംസാരിച്ചു. തുടർനടപടികൾക്കായിഈ മാസം 28 ന് യോഗം ചേരാൻ തീരുമാനിച്ചു.

Follow us on :

More in Related News