Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 11:58 IST
Share News :
മുക്കം : തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്ക് കുടിയേറ്റം നടത്തിയ മുസ്ലിം ചരിത്ര വിശകലനവുമായ മലബാർ കുടിയേറ്റവും , മുസ്ലിംങ്ങളും എന്ന പുസ്തകം മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ . അബ്ദുറഹിമാൻ സി.പി. ചെറിയ മുഹമ്മദിന് കോപ്പി നൽകി പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു.
മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു റഫ്രൻസ് ഗ്രന്ഥമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ രംഗത്തെ പ്രവർത്തകർക്ക് ഇത്തരം കുടിയേറ്റവുമായി സാമാന്യ : ബോധമെങ്കിലും വേണം. ആരോട് ചോദിച്ചാലും അറിയില്ലെന്നാണ് പറയുന്നത്. കുടിയേറ്റേമേഖലകളിൽ മുസ്ലിംങ്ങൾ എവിടെ നിന്ന് വന്നു? അവർ എന്തായി ? വസ്തുതകളും, രേഖകളുെടെ പിൻബലത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മാധ്യമമേഖലകളിൽ പ്രവർത്തിക്കുന്ന എന്നെ പോലുള്ള ആൾക്കാർക്ക് പുതിയ വിവരങ്ങളാണ് കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ചുരുങ്ങിയരൂപത്തിൽ എഴുതുന്നതിനോ സംസാരിക്കുന്നതിനോ പ്രയോജനപ്പെട്ടിരിക്കയാണ്.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഷാഹുൽ ഹമീദിൻ്റെ സാഹസികമായി മുതിർന്നതിന് പ്രചോദിപ്പിേക്കേണ്ടതാണന്ന് .
ഷാഹുൽ ഹമീദ് ഉൾക്കൊള്ളുന്ന ജനത്തിൻ്റെ ജീവിതത്തെ നേരിട്ട് മനസ്സിലാക്കിയാണ് പുസ്തക രചന നടത്തിയത്. എവിടെ നിന്ന് വന്നു? എന്തിനാണ് വന്നത്? എങ്ങിനെയാണ് ജീവിച്ചത് തുടങ്ങിയ കാര്യങ്ങൾ വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും സാഹസികവും ഭംഗിയായും അദ്ദേഹം നിർവ്വഹിച്ചത്. അഭിന്ദനങ്ങൾക്ക് അർഹനാണ് തുടർന്ന് പറഞ്ഞു. കാരശ്ശേരി ബാങ്ക് ഓഡിറ്റോ
റിയത്തിൽ നടന്ന' സമ്മേളനം അഗ്രോ ഇൻഡസ്ട്രീസ് കോർപ്പ
റേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. മലബാറിലെ വിദ്യാഭ്യാസ, കാർഷിക മേഖലകളെ ഉയർത്തി കൊണ്ടുവന്ന് സമ്പന്നമാക്കുന്നതിൽ കുടിയേറ്റം മഹത്തായ പങ്കാണ് വഹിച്ചെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . മലബാറിലെ സാമൂഹ്യ, രാഷ്ട്രിയ, സാസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേ ഖലകളിൽ പിന്നിലായ സാഹചര്യമായിരുന്നു. ഇത്തരം , പിന്നോക്കത്തെ പരിവർത്തിപ്പിക്കാൻ കുടിയേറ്റം വിപ്ലവ പ്രവർത്തനങ്ങളാണ് നടത്തിയത്.
1929 , 30 കാലഘട്ടത്തിലാണ് മലബാറിൻ്റെ കുടിയേറ്റം ആരംഭിക്കുന്നത്. പ്രദേശത്തെ പറ്റി ചരിത്ര ധാരണയുണ്ടായാൽ മാത്രമേ കുടിയേറ്റെത്തെ മനസ്സിലാക്കാനാവൂ. ക്രൈസ്തവ , മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവരായാലും ആരായാലും പ്രദേശത്ത് കാണിച്ച വിപ്ലവം സമാനതകളില്ലാത്ത ചരിത്ര യാഥാർത്ഥ്യങ്ങളാന്ന് അദ്ദേഹം പറഞ്ഞു.. മുക്കം എം എ എം കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റഡ് പ്രൊഫസർ ഡോ. എം എ അജ്മൽ മുഈൻ പുസ്തകം പരിചയപ്പെടുത്തി
മലയോരെത്തെ വിപ്ലവ മാറ്റം ഈ പുസ്തകം സൂചകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിൽ അന്യമാവുന്ന സമൂഹത്തിൻ്റെ ചരിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കുടിയേറ്റ ചരിത്രത്തിൻ്റെ സാഹിത്യ പശ്ചാതലവും അനാവരണം ചെയ്തിട്ടുണ്ട്. ചരിത്രം ഒരു മരത്തിൻ്റെ വേരാണ് . വേര് നഷ്ടപ്പെട്ടാൽ ഏത് കാറ്റത്തും ആ മരം തകർന്ന് പോകും അദ്ദേഹം ഉദാഹരണത്തിലൂടെ ചൂണ്ടി കാട്ടി.
മലയോര പഠന വേദി ചെയർമാൻ വി.പി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എ.പി.മുര
ളീധരൻ,പ്രൊ: അബ്ദുൾ അസീസ് ലബ്ബ , സി.കെ. കാസിം, ഹുസൈൻമാസ്റ്റർ മുക്കണ്ണിയിൽ , എ.എസ്. ജോസ് മാസ്റ്റർ, സോമനാഥൻ കുട്ടത്ത്, വി.എ. ജോസ് മാസ്റ്റർ, പ്രഭാകരൻ നറുകര തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥാകാരൻ ഷാഹുൽ ഹമീദ് മറുപടി പ്രസംഗം നടത്തി. അബ്ദുൽ റഷീദ് അൽ ഖാസിമി സ്വാഗതവും, അബ്ദുൽകരീം നന്ദിയും പറഞ്ഞു. മുതിർന്ന കുടിയേറ്റ കർഷകരായ റഹീമ ബീവി വടപുറം, ഇബ്രാഹിം കുട്ടി ലബ്ബ കൂടരഞ്ഞി,ഹമീദ് റാവുത്തൽ കരാച്ചുണ്ട് , സെയ്ദ് മുഹമ്മദ് ലബ്ബ കൂടരഞ്ഞി തുടങ്ങിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചിത്രം: മലബർ കുടിയേറ്റവും മുസ്ലിംങ്ങളും എന്ന എന്ന പുസ്തകം മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ സി.പി. ചെറിയ മുഹമ്മദിന് കോപ്പി നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.
.
Follow us on :
Tags:
More in Related News
Please select your location.