Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എം മാണിയുടെ അഞ്ചാം ചരമവാർഷികം കാരുണ്യ ദിനമായി ആചരിക്കും

08 Apr 2024 17:04 IST

CN Remya

Share News :

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനും മന്ത്രിയുമായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമവാർഷികം ഏപ്രിൽ ഒൻപതിന് അനുസ്മരണ പ്രാർത്ഥനയോടെ തുടക്കം കുറിക്കും. രാവിലെ ആറേമുക്കാലിന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന നടക്കും. കോട്ടയം തിരുനക്കര മൈതാനത്ത് കേരളത്തിലെ കേരള കോൺഗ്രസ് എം പാർട്ടി വാർഡ് പ്രസിഡന്റ് മാരുടെ നേതൃത്വത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും. രാവിലെ ഒമ്പത് മുതൽ ഒന്ന് വരെ പുഷ്പാർച്ചന. പാർട്ടി ചെയർമാൻ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, കോട്ടയം പാർലമെന്റ് സ്ഥാനാർഥി തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News