Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര പഞ്ചായത്ത് ലൈബ്രറിയില്‍ ചങ്ങമ്പുഴ അനുസ്മരണവും തപാല്‍ ദിനാചരണവും

10 Oct 2024 19:54 IST

- ENLIGHT REPORTER KODAKARA

Share News :


കൊടകര പഞ്ചായത്ത് ലൈബ്രറിയില്‍ ചങ്ങമ്പുഴ അനുസ്മരണവും തപാല്‍ ദിനാചരണവും 



കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ തപാല്‍ ദിനാചരണവും ചങ്ങമ്പുഴ അനുസ്മരണവും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്‍ര് ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം  സി.ഡി.സിബി അധ്യക്ഷത വഹിച്ചു. തപാല്‍ സര്‍വീസില്‍ നിന്നും വിരമിച്ച വി.കൃഷ്ണന്‍, ലൈബ്രേറിയന്‍ സുഷമ ടി. ശാന്തന്‍, പ്രനീഷ് പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു.

യു .പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. തുടര്‍ന്ന് പ്രിയപ്പെട്ടവര്‍ക്കായി കത്തുകള്‍ എഴുതി 

തപാല്‍ പെട്ടിയില്‍ നിക്ഷേപിച്ചു.കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രണയ ലേഖന മത്സരത്തിലെ വിജയികള്‍ക്കും ക്വിസ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.


Follow us on :

More in Related News