Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 16:34 IST
Share News :
തിരുവനന്തപുരം : ഹനുമാൻ സേനാ ഭാരതിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയം പാപ്പനംകോട് രാമ മന്ദിരത്തിൽ ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. സനാധന ധർമ്മം ഏറ്റവും അധികം വെല്ലുവിളികളെ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. എല്ലാ ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് വാരികോരി കൊടുക്കുവാൻ യുഡിഎഫും, എൽ ഡി എഫും മത്സരിക്കുകയാണ്. മതത്തിന്റെ പേരിൽ മലപ്പുറം ജില്ല പിടിച്ചു വാങ്ങിയ കക്ഷികൾ ഇപ്പോൾ മലബാർ സംസ്ഥാനത്തിനായ് മുറവിളി കൂട്ടുന്നുണ്ട്. ഈ സ്വപ്നം പൂവണിയില്ലെന്ന് അദ്ധേഹം പറഞ്ഞു.
പാപ്പനംകോട് സുധീർ രക്ഷാധികാരിയായി 20 അംഗ സമിതിക്ക് രൂപം നൽകി. 108 വർഷം കഴിഞ്ഞ് പ്രതിഷ്ഠിക്കുന്ന മഹാ ശിവലിംഗത്തിൽ സന്യാസിവര്യൻമാർ അഭിഷേകം നടത്തി. കോഴിക്കോട് പന്തീരങ്കാവ് സദ്ഗുരു ആശ്രമം മഠാധിപതി മുരളീധരസ്വാമി ചെങ്കോട്ടു കോരാശ്രമം ശശി സ്വാമി, വിശ്വ വിഷ്ണു പ്രതിഷ്ഠാൻ സംസ്ഥാന പ്രസിഡന്റ് ഹരിഹരൻ മാസ്റ്റർ, സേന ഓർഗനൈസിങ് സെക്രട്ടറി ചൈതന്യ ചക്രവർത്തി, മഹാലിംഗ ഘോഷയാത്ര പ്രമുഖ് ജയൻ കൈമനം എന്നിവർ സംസാരിച്ചു. ജില്ലാ ചെയർമാൻ ശിവൻ നെടുമങ്ങാട്, ബിജു മൂലംങ്കര, രാധാകൃഷ്ണൻ ആർ കൊല്ലം, റിതിൻ തൃശ്ശൂർ, ആർ ജയകൃഷ്ണൻ, ജി പ്രകാശ്, പി സാലു എന്നിവർ നേതൃത്വം വഹിച്ചു. എൻ എം ഷനൂപ് സ്വാഗതവും, വിനോദ് നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.