Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 22:52 IST
Share News :
കോട്ടയം: സംസ്ഥാന പട്ടികജാതി - പട്ടികഗോത്രവർഗ കമ്മിഷന്റെ ദ്വിദിന പരാതി പരിഹാര അദാലത്തിന് തുടക്കമായി. കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ആരംഭിച്ച അദാലത്തിൽ 117 പരാതികളാണ് രണ്ട് ദിവസത്തെ സിറ്റിങ്ങിൽ കമ്മിഷൻ പരിഗണിക്കുക. റവന്യൂവകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ്റെയും അംഗങ്ങളായ സേതു നാരായണൻ, ടി. കെ. വാസു എന്നിവരുടെയും നേതൃത്വത്തിലാണ് പരാതികൾ പരിഗണിക്കുന്നത്. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി.. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ സംബന്ധിച്ചു. പുതിയ പരാതികളും അദാലത്തിൽ പരിഗണിക്കുന്നുണ്ട്. അദാലത്ത് 20ന് സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.