Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുള്ളൻപന്നിയെ കനാലിൽ ചത്ത നിലയിൽ കണ്ടെത്തി.

11 Apr 2024 21:21 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: മുള്ളൻപന്നിയെ കനാലിൽ ചത്ത നിലയിൽ കണ്ടെത്തി.  എം.വി.ഐ.പി. കനാലിൻ്റെ മരങ്ങോലി-പെരുവ ഉപകനാലിൽ വടുകുന്നപ്പുഴ ഭാഗത്താണ് മുള്ളൻപന്നിയെ കണ്ടെത്തിയത്. കനാലിൽ വിണ മുള്ളൻപന്നി കനാലിൽ വീഴുമ്പോൾ ജീവനുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ചത്തുപോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഏകദേശം 20 കിലോയോളം തൂക്കം വരും. കഴിഞ്ഞ വർഷം മണ്ണുക്കുന്ന്- മുളക്കുളം റോഡിൽ മുള്ളൻപന്നിയുടെ കുഞ്ഞുങ്ങളെ നാട്ടുകാർ കണ്ടിരുന്നു. മുള്ളൻപന്നിയെ കാണാൻ നിരവധിയാളുകളാണ് ഇങ്ങോട്ട് എത്തിയത്. മുള്ളൻപന്നിയെ പിന്നീട് എരുമേലിയിൽ നിന്നും എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൊണ്ടുപോയി.



Follow us on :

More in Related News