Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ബസില്‍ വച്ച് ദേഹാസാസ്ഥ്യം അനുഭവപ്പെട്ട പതിനഞ്ച് വയസുകാരന് രക്ഷകരായി കരിമണല്‍ പോലീസ്

05 Jan 2025 19:49 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: സ്വകാര്യ ബസില്‍ വച്ച് ദേഹാസാസ്ഥ്യം അനുഭവപ്പെട്ട പതിനഞ്ച് വയസുകാരന് രക്ഷകരായി കരിമണല്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഞായറാഴ്ച

ഉച്ചകഴിഞ്ഞ് മൂന്നോടെ കരിമണല്‍ പോലീസ് സ്‌റ്റേഷനു മുന്‍പിലാണ് സംഭവം. കോതമംഗലം കീരംമ്പാറ മറ്റത്തില്‍ വീട്ടില്‍ സഞ്ചു സജിക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ തുണയായത്. കാൽവരി മൗണ്ട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സഞ്ചു. കീരംമ്പാറയിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേയ്ക്ക് എറണാകുളം-കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊച്ചിന്‍ മോട്ടോഴ്‌സ് എന്ന ബസില്‍ പോകുംവഴിയാണ് സഞ്ചുവിന് ദേഹാസാസ്ഥ്യം ഉണ്ടാകുന്നത്. ബസ് ജീവനക്കാര്‍ കരിമണല്‍ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തി വിവരം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ട്രിപ്പ് മുടങ്ങുമെന്നുള്ള കാരണത്താല്‍ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ കുട്ടിയെ പോലീസ് ജീപ്പില്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യഥാസമയം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എസ്.ഐ സജീവ് ബനഡിക്ട്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബ് വി.പി, സഹീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടില്‍ അഭിനന്ദന പ്രവാഹം ഉണ്ടായി.

 

Follow us on :

More in Related News