Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ ; ഇന്ത്യയിൽ ദൃശ്യമാകില്ല

07 Apr 2024 14:18 IST

sajilraj

Share News :

തിരുവനന്തപുരം : സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. എന്നാല്‍ എന്നാല്‍ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇത് കാണാന്‍ നാസ വഴിയൊരുക്കുന്നു. ഇന്ത്യന്‍ സമയം ഏപ്രല്‍ എട്ടിന് രാത്രി 9.13 മുതില്‍ ഏപ്രില്‍ ഒന്‍പത് പുലര്‍ച്ചെ 2.22വരെയായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം. ഗ്രഹണം തത്സമ ഓണ്‍ലൈന്‍ സ്ട്രീമിങ്ങാണ് നാസ നടത്തുന്നത്. വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ നാസയുടെ നിരവധി പരീക്ഷണങ്ങളും ഈ സമയം നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസാ അറിയിക്കും. നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്. നേരത്തെ 2017ന് ഓഗസ്റ്റ് ഇരുപത്തിയൊന്നിനായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂര്‍ണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂര്‍ണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാല്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാല്‍ മൂടപ്പെടുള്ളൂ.വിദഗ്ധരുടെ അഭിപ്രായത്തില്‍ സമ്പൂര്‍ണ ഗ്രഹണങ്ങള്‍ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താന്‍ വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു.

Follow us on :

More in Related News