Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവ്വീസ് ഗരുഡപ്രീമിയം കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ 5/5/2024 മുതൽ സർവീസ് തുടങ്ങും

30 Apr 2024 21:21 IST

Jithu Vijay

Share News :

കോഴിക്കോട് : ആധുനിക സൗകര്യങ്ങളോടു കൂടിയ കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവ്വീസ് ഗരുഡപ്രീമിയം കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ 5/5/2024 മുതൽ സർവീസ് തുടങ്ങും. ആധുനിക രീതിയിലുള്ള എയർകണ്ടിഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്. 


 ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസ്സിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.


യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബാംഗ്ലൂർ എത്തിച്ചേരുകയും ഉച്ചയ്ക്ക് O2.30ന് ബാംഗ്ലൂരിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.


ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസ്സിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ (സാറ്റ്ലെറ്റ് , ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ. സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. AC ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകണം.


2024 മെയ് 1 ബുധനാഴ്ച്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സർവീസായി പോകുന്നതാണ്. ടി ട്രിപ്പിൽ ടിക്കറ്റ് എടുത്ത് പരമാവധി ആളുകൾക്ക് യാത്ര ചെയ്യാവുന്നതുമാണ്.  



Follow us on :

Tags:

More in Related News