Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര തിരുക്കുടുംബദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

16 Oct 2024 19:33 IST

- ENLIGHT REPORTER KODAKARA

Share News :

വെള്ളിക്കുളങ്ങര തിരുക്കുടുംബദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

വെള്ളിക്കുളങ്ങര: തിരുക്കുടുംബ ദേവാലയത്തില്‍ ഇടവക മധ്യസ്ഥരായ പരി.തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ.ജോസ് കാവുങ്ങല്‍ കൊടിയേറ്റം നിര്‍വഹിച്ചു. പ്രസുദേന്തിവാഴ്ച,ദിവ്യബലി,പൂമാലനേര്‍ച്ച, ദിവ്യകാരുണ്യ ജപമാല ,കപ്പേള ആശീര്‍വാദം എന്നിവയുമുണ്ടായി. ഫാ.തോമസ് നാട്ടേക്കാടന്‍ കാര്‍മികത്വം വഹിച്ചു. വികാരി ഫാ.ബെന്നി ചെറുവത്തൂര്‍ സഹകാര്‍മികനായി. കൈക്കാരന്‍മാരായ ജെയ്‌സന്‍ മഞ്ഞാങ്ങ,ജോസഫ് കളമ്പാടന്‍,യാക്കോബ് കാവുങ്ങല്‍ ,കേന്ദ്രസമിതി പ്രസിഡന്‍ര് വര്‍ഗീസ് കണ്ണംപിള്ളി, സെക്രട്ടറി ടീന ജോബി പയ്യപ്പിള്ളി,പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ ചക്യേത്ത്, ഔസേപ്പച്ചന്‍ കുളത്തിനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 26,27,28 തിയതികളിലാണ് തിരുനാളാഘോഷങ്ങള്‍. 27ന് രാവിലെ 5.45ന് ദിവ്യകാരുണ്യ ജപമാല,6.15ന് വിശുദ്ധ ബലി, 9.30ന് പ്രസുദേന്തി വാഴ്ച, ഫാ.മെല്‍വിന്‍ പെരേപ്പാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, ഫാ.റാഫേല്‍ പുത്തന്‍വീട്ടിലിന്റെ സന്ദേശം എന്നിവയുണ്ടാകും. ഫാ.ആന്റോ വട്ടോലി സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം,നേര്‍ച്ചയൂട്ട് എന്നിവയും ഉണ്ടാകും.


Follow us on :

More in Related News